ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പിലെ അപരിചിതനായ താരമാര്?പരിചയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ ഇന്ന് അപരിചിതനായ ഒരു താരത്തെ കണ്ടിരുന്നു. ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ എല്ലാവരും ഇത് റിപ്പോർട്ട് ചെയ്തിരുന്നു.ജസ്റ്റിൻ എന്ന ജേഴ്സിയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് സെഷനിൽ അദ്ദേഹം ഉണ്ടായിരുന്നു.പരിശീലനം നടത്തുകയും ചെയ്തു. ആരാണ് ആ താരം എന്നത് എല്ലാവരും അന്വേഷിച്ച ഒരു കാര്യമാണ്.ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ അതിനു മറുപടി നൽകിയിരിക്കുന്നു. നൈജീരിയൻ ഫോർവേഡ് ആയ ഒയോക്ക ഇമ്മാനുവൽ ആണ് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം പരിശീലനം നടത്തിയത്.ട്രയലിന് വേണ്ടിയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ […]