അഞ്ചാമത്തെ വിദേശ താരത്തെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സ്,വരുന്നത് യൂറോപ്പിൽ നിന്നുള്ള ഒരു സെന്റർ ബാക്ക്.
നിലവിൽ നാല് വിദേശ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. സ്ട്രൈക്കർ പൊസിഷനിൽ ദിമിത്രിയോസ് ഡയമന്റിക്കോസിനെ ക്ലബ്ബ് നിലനിർത്തിയിട്ടുണ്ട്.കൂടാതെ പുതിയ സൈനിങ്ങ് ആയിക്കൊണ്ട് ജോഷുവ സോറ്റിരിയോയെയാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിട്ടുള്ളത്.മിഡ്‌ഫീൽഡിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട അഡ്രിയാൻ ലൂണയാണ് ഉള്ളത്. ഡിഫൻസിൽ ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്ക്കോവിച്ചുമുണ്ട്.കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന പല വിദേശ താരങ്ങളെയും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയായിരുന്നു.അപോസ്ഥലസ് ജിയാനു,ഇവാൻ കലിയൂഷ്‌നി,വിക്ടർ മോങ്കിൽ എന്നിവരൊക്കെ ഇപ്പോൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. കൂടുതൽ വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമാണ്. […]