ഗില്ലിന്റെ സ്ഥാനത്തേക്ക് പുതിയ ഗോൾകീപ്പർ, ചർച്ചകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ ഗില്ലിനെ ക്ലബ്ബിന് നഷ്ടമായിരുന്നു. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കാണ് അദ്ദേഹം പോയിട്ടുള്ളത്.1.5 കോടി രൂപയാണ് ട്രാൻസ്ഫർ തുക. ഒരു വർഷത്തെ കരാർ മാത്രം അവശേഷിക്കെ ഈയൊരു തുകക്ക് അദ്ദേഹത്തെ കൈമാറാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് നേട്ടമുണ്ടാക്കുന്ന കാര്യമാണ് എന്നാണ് പലരുടെയും നിരീക്ഷണം. പക്ഷേ അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ഒരു ഗോൾകീപ്പർ ആവശ്യമാണ്. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ബംഗളൂരു എഫ്സി ഗോൾകീപ്പറായ ലാറ ശർമയുമായാണ് ബ്ലാസ്റ്റേഴ്സ് […]