ഇവാനാശാനേക്കാൾ മികച്ചതോ? സ്റ്റാർട്ടിന്റെ കാര്യത്തിൽ സ്റ്റാറേ മുന്നിൽ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ 5 മത്സരങ്ങളാണ് ഇപ്പോൾ പിന്നിട്ടു കഴിഞ്ഞിട്ടുള്ളത്. ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്ത് പഞ്ചാബിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വെച്ചുകൊണ്ട് പരാജയപ്പെടുത്തുകയായിരുന്നു.പിന്നീട് രണ്ട് സമനിലകളാണ് ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടിവന്നത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,ഒഡീഷ എന്നിവർ കേരള ബ്ലാസ്റ്റേഴ്സിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മൈതാനത്ത് വച്ചുകൊണ്ട് തോൽപ്പിക്കുകയായിരുന്നു. ഇങ്ങനെ […]