ബാലൺ ഡിയോർ സോക്രട്ടീസ് അവാർഡ്, അവസാനത്തെ അഞ്ചുപേരിൽ വിനീഷ്യസും റാഷ്ഫോർഡും.
ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺ ഡിഓർ അവാർഡ് തീരുമാനിക്കുന്നതും നൽകുന്നതും. ഏറ്റവും ബെസ്റ്റ് താരത്തിനാണ് ബാലൺ ഡിഓർ ഇവർ നൽകുക. കൂടാതെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് യാഷിൻ ട്രോഫിയും ഏറ്റവും മികച്ച യുവതാരത്തിന് കോപ ട്രോഫിയും നൽകുന്നുണ്ട്. ഇതിന് പുറമേ സോക്രട്ടീസ് അവാർഡും ഇവരിപ്പോൾ നൽകി പോരുന്നുണ്ട്. അതായത് ഫുട്ബോൾ താരങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് സോക്രട്ടീസ് അവാർഡ് നൽകുന്നത്.ബ്രസീലിയൻ ലെജൻഡ് സോക്രട്ടീസിന്റെ പേരിലാണ് ഈ അവാർഡ്. കഴിഞ്ഞ തവണ സാഡിയോ മാനെയാണ് ഈ അവാർഡ് നേടിയത്.കന്നി […]