വ്യക്തിഗത പ്രകടനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുക :ബാലൺ ഡി’ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോൾ ചീഫ്.

സീസണിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ബാലൺഡി’ഓർ പുരസ്കാരം നൽകുന്നത്.ഈ സീസൺ അവസാനിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ ബാലൺഡി’ഓർ അവാർഡ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിക്കും.ആദ്യം 30 പേരുടെ നോമിനി ലിസ്റ്റ് ആയിരിക്കും ഇവർ പുറത്തുവിടുക.ലയണൽ മെസ്സി,ഏർലിംഗ് ഹാലന്റ് എന്നിവർ തമ്മിലുള്ള ഒരു പോരാട്ടമായിരിക്കും നമുക്ക് പ്രധാനമായും ഇത്തവണ കാണാൻ കഴിയുക. രണ്ടുപേരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് വഹിച്ച രണ്ടു താരങ്ങളാണ് മെസ്സിയും ഹാലണ്ടും.ബാലൺഡി’ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ […]

ഹാട്രിക്ക് ഹീറോ ഛേത്രി, പാകിസ്ഥാനെ തകർത്തു തരിപ്പണമാക്കി ഇന്ത്യ.

സാഫ് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ നായകൻ സുനിൽ ഛേത്രിയുടെ മികവിലാണ് ഇന്ത്യ ഈ സ്വപ്നതുല്യമായ വിജയം സ്വന്തമാക്കിയിട്ടുള്ളത്. ചാങ്‌തെ,സുനിൽ ഛേത്രി,താപ്പ,സഹൽ,ജിങ്കൻ,ആഷിഖ് തുടങ്ങിയ സൂപ്പർതാരങ്ങൾ എല്ലാം ഇന്ത്യയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. പത്താം മിനിട്ടിലാണ് ചേത്രി ഗോൾ വേട്ട ആരംഭിച്ചത്. പാക്കിസ്ഥാൻ ഗോൾകീപ്പറുടെ മിസ്റ്റേക്കിൽ നിന്ന് ലഭിച്ച ബോൾ ചേത്രി അനായാസം വലയിൽ എത്തിച്ചു. പതിനാറാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി […]

മെസ്സിയുടെ ആ പ്രസംഗം കേട്ട് എമി കരയാൻ തുടങ്ങി,മനസ്സ് തുറന്ന് സംസാരിച്ച് മാക്ക് ആല്ലിസ്റ്റർ.

ഒട്ടേറെ വൈകാരികമായ നിമിഷങ്ങൾ അടങ്ങിയതായിരുന്നു ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം.ജയപരാജയ സാധ്യതകൾ രണ്ടുവശത്തേക്കും മാറിമറിഞ്ഞിരുന്നു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടുകയും ചെയ്തു. ആ സംഭവബഹുലമായ ഫൈനൽ മത്സരത്തെക്കുറിച്ച് അലക്സിസ് മാക്ക് ആല്ലിസ്റ്റർ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ മോട്ടിവേഷൻ വളരെയധികം ഇമോഷണൽ ആയിരുന്നു എന്നാണ് ആല്ലിസ്റ്റർ പറഞ്ഞത്. മെസ്സിയുടെ പ്രസംഗം കേട്ട് ഗോൾകീപ്പർ എമി കരഞ്ഞുവെന്നും ഇദ്ദേഹം പറഞ്ഞു. ലോക്കർ റൂമിൽ ഞങ്ങളോട് സംസാരിക്കുന്ന വ്യക്തികളിൽ ഒരാൾ മെസ്സിയാണ്. […]

ലിയോ മെസ്സി അമേരിക്കയിലേക്ക് പോയതിനെ കുറിച്ച് പ്രതികരിച്ച് പെപ് ഗാർഡിയോള.

ലയണൽ മെസ്സി അമേരിക്കയിലേക്ക് പോയത് പലർക്കും ആഘാതം ഏൽപ്പിച്ച ഒന്നായിരുന്നു. മെസ്സിക്ക് ഇനിയും രണ്ടുമൂന്നു വർഷങ്ങൾ കൂടി യൂറോപ്പിൽ തുടരാൻ കഴിയുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.അതെല്ലാം കാറ്റിൽ പറത്തി കൊണ്ടായിരുന്നു മെസ്സി ഇന്റർ മിയാമിയിലേക്ക് പോയത്.2025 വരെയായിരിക്കും മെസ്സി അവിടെ കളിക്കുക. മെസ്സിയെ മികച്ച രൂപത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള കോച്ചാണ് പെപ് ഗാർഡിയോള.അദ്ദേഹത്തോട് മെസ്സിയുടെ ഈ നീക്കത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു.മെസ്സി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മികച്ച തീരുമാനമാണ് എടുത്തിരിക്കുന്നത് എന്നാണ് പെപ് പറഞ്ഞത്.ഇതിനെ കുറിച്ച് കൂടുതൽ പറയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയും […]

ഇന്റർ മിയാമിയും സൗദിയും സമീപിച്ചു,ഡി മരിയ ഇനി പോർച്ചുഗല്ലിൽ!

അർജന്റീനയുടെ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ ഫ്രീ ഏജന്റാണ്. നിലവിൽ അദ്ദേഹം ഏതു ക്ലബ്ബിന്റെയും താരമല്ല. കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടിയായിരുന്നു ഡി മരിയ കളിച്ചിരുന്നത്. അവർ താരത്തിന്റെ കരാർ പുതുക്കാതെ വന്നതോടുകൂടിയാണ് ഡി മരിയ ഫ്രീ ഏജന്റ് ആയത്. ഈ അർജന്റീനക്കാരനെ സ്വന്തമാക്കാൻ വേണ്ടി ഒരുപാട് ക്ലബ്ബുകൾ ശ്രമിച്ചിരുന്നു.സൗദി അറേബ്യയിലെ ക്ലബ്ബുകൾക്ക് താല്പര്യമുണ്ടായിരുന്നു, ലയണൽ മെസ്സിയെ സ്വന്തമാക്കിയ ഇന്റർമിയാമിക്ക് ഡി മരിയയെ കൂടി എത്തിക്കണമായിരുന്നു. ഡി മരിയയുടെ മുൻ ക്ലബ്ബായ ബെൻഫിക്കയും താരത്തിൽ […]

ബ്രസീൽ ആരാധകനാണ് ഞാൻ:തോൽപ്പിച്ച ശേഷം ബ്രസീൽ ജേഴ്‌സി അണിഞ്ഞ് മാനെ പറഞ്ഞത്.

ബ്രസീലിന് അക്ഷരാർത്ഥത്തിൽ ആഘാതമേൽപ്പിച്ച തോൽവിയാണ് ഇന്നലെ ഏറ്റുവാങ്ങേണ്ടി വന്നത്.4-2 എന്ന സ്കോറിനാണ് ബ്രസീലിനെ സെനഗൽ തകർത്തു വിട്ടത്.സാഡിയോ മാനെയാണ് സെനഗലിന്റെ ഹീറോ.രണ്ട് ഗോളുകളാണ് മത്സരത്തിൽ അദ്ദേഹം നേടിയത്. മത്സരത്തിനുശേഷം ബ്രസീലിനെ പുകഴ്ത്തി കൊണ്ടാണ് മാനേ സംസാരിച്ചത്. താൻ ബ്രസീലിന്റെ ആരാധകനാണെന്നും അവരെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും മാനെ പറഞ്ഞു. ബ്രസീൽ ഇതിഹാസം ടഫറേലിന്റെ ജേഴ്‌സി അണിഞ്ഞു കൊണ്ടാണ് മാനെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ടഫറേൽ എന്റെ വലിയ സുഹൃത്താണ്.ലിവർപൂളിൽ എന്നെ സഹായിച്ചിട്ടുണ്ട് അദ്ദേഹം.ഞാൻ ബ്രസീലിന്റെ ആരാധകനാണ്. ഞാൻ ബ്രസീലിനെ […]

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗിന്നസ് റെക്കോർഡ്,പിന്നാലെ ഗോളും.

ഒരു പുതിയ ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പേരിലേക്ക് എഴുതി ചേർത്തിട്ടുണ്ട്.അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈ പുരസ്കാരം അദ്ദേഹത്തിന് നൽകുകയും ചെയ്തു.200 മത്സരങ്ങളാണ് അന്താരാഷ്ട്ര ഫുട്ബോളിൽ റൊണാൾഡോ കളിച്ചിട്ടുള്ളത്. മാത്രമല്ല ഇന്നലത്തെ മത്സരത്തിൽ പോർച്ചുഗലിന് വിജയം നേടിക്കൊടുത്തതും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഐസ് ലാൻഡിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോർച്ചുഗൽ തോൽപ്പിച്ചത്. ഈ ഗോൾ പിറന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നായിരുന്നു. മത്സരത്തിന്റെ […]

ബ്രസീലിനെ അടിച്ചു പഞ്ചറാക്കി സെനഗൽ.

ആഫ്രിക്കൻ ശക്തരായ സെനഗലിന്റെ വക ബ്രസീലിന് ഷോക്ക് ട്രീറ്റ്മെന്റ്.4-2 എന്ന സ്കോറിനാണ് ബ്രസീൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിട്ടുള്ളത്.സാഡിയോ മാനെ തന്നെയാണ് സെനഗലിന് ഈ വിജയം നേടിക്കൊടുത്തത്. വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് പക്വറ്റയാണ് ബ്രസീലിന് വേണ്ടി ആദ്യം ഗോൾ നേടിയത്.എന്നാൽ ഡയാലോ സമനില ഗോൾ നേടി. ഫസ്റ്റ് ഹാഫ് പിന്നിട്ടപ്പോൾ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്.പിന്നീട് മാർക്കിഞ്ഞോസിന്റെ ഓൺ ഗോളും സാഡിയോ മാനെയുടെ ഗോളും സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ തന്നെ ബ്രസീലിന് വഴങ്ങേണ്ടി വരികയായിരുന്നു. എന്നാൽ […]

ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം ഞാനാണ് അർഹിക്കുന്നത് :കിലിയൻ എംബപ്പേ

ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ കിലിയൻ എംബപ്പേ.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 54 ഗോളുകളാണ് ഈ സീസണിൽ എംബപ്പേ നേടിയിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പിൽ എട്ടു ഗോളുകൾ എംബപ്പേയായിരുന്നു ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നത്. ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ലയണൽ മെസ്സിക്കും ഏർലിംഗ് ഹാലന്റിനുമാണ്.എന്നാൽ കിലിയൻ എംബപ്പേയുടെ അഭിപ്രായത്തിൽ അദ്ദേഹം തന്നെ ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നുണ്ട്. പുതിയ ഇന്റർവ്യൂവിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം എനിക്ക് ലഭിക്കാൻ […]

മെസ്സിയുടെ കരാറിന്റെ വിശദാംശങ്ങൾ പുറത്ത്.

മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുമായി കോൺട്രാക്ടിൽ എത്തിയിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ ഇപ്പോൾ ഈ സീസൺ പകുതി പിന്നിട്ടു കഴിഞ്ഞു.കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കി കൊണ്ടാണ് അമേരിക്കയിൽ ഫുട്ബോൾ സംഘടിപ്പിക്കപ്പെടുന്നത്.അവരെ സംബന്ധിച്ചിടത്തോളം സീസണിന്റെ പകുതി വെച്ചാണ് മെസ്സി അവർക്ക് വേണ്ടി കളിച്ചു തുടങ്ങുന്നത്. മെസ്സിയുടെ കരാറിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു.രണ്ടര വർഷത്തെ കോൺട്രാക്ടിലാണ് മെസ്സി ഒപ്പുവെക്കുന്നത്. അതായത് 2025 വരെ. ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള ഓപ്ഷണൽ ഇയർ കൂടിയുണ്ട്.2026 വരെ കോൺട്രാക്ട് നീട്ടാനും […]