മുൻ അത്ലറ്റിക്കോ മാഡ്രിഡ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തി കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരുപാട് ട്രാൻസ്ഫർ റൂമറുകൾ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരുപാട് താരങ്ങൾ ക്ലബ് വിട്ടതിനാൽ അവർക്കെല്ലാം പകരക്കാരെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഒഫീഷ്യൽ സൈനിങ്ങുകൾ വരാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു റൂമർ വന്നിട്ടുണ്ട്. എയ്ഞ്ചൽ ഗാർഷ എന്ന പ്രശസ്ത മാധ്യമപ്രവർത്തകനാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് സ്പാനിഷ് ഡിഫൻഡർ ആയ പാബ്ലോ ട്രിഗേറോസിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഹൈദരാബാദിനും ഈ താരത്തിൽ […]