മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരിയെ ഓർമ്മയില്ലേ? അദ്ദേഹം ഇനി ജെറാർഡിനൊപ്പം സൗദി അറേബ്യൻ ക്ലബ്ബിൽ.
കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ചതിലൂടെ മലയാളി ഫുട്ബോൾ ആരാധകർക്ക് സുപരിചിതനായ വ്യക്തിയാണ് എൽക്കോ ഷട്ടോരി. 2019 മുതൽ 2020 വരെയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത്.വലിയ നേട്ടങ്ങൾ ഒന്നും കരസ്ഥമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ഇന്ത്യൻ ക്ലബ്ബുകളെയൊക്കെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിൽ പുതിയ ഒരു ദൗത്യം വന്നു ചേർന്നിട്ടുണ്ട്. അതായത് സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഇത്തിഫാഖിന്റെ സ്പോർട്ടിംഗ് ഡയറക്ടർ എന്ന റോളിലാണ് ഷട്ടോരി ഇനി ഉണ്ടാവുക. അദ്ദേഹം […]