നീക്കങ്ങൾ വളരെ വേഗത്തിൽ,ബികാശ് സിംഗിനെയും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി!
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വളരെ തിരക്കേറിയ ഒരു ട്രാൻസ്ഫർ വിൻഡോയാണിത്.ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടു. അവർക്കൊക്കെ ഇപ്പോൾ പകരക്കാരെ ആവശ്യവുമാണ്. ഏറ്റവും പുതിയ റിപ്പോർട്ട്കൾ പ്രകാരം ഇന്ത്യൻ സൂപ്പർ സ്ട്രൈക്കർ ഇർഫാൻ യദ്വാദിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തിരുന്നു. കേവലം 21 വയസ്സ് മാത്രമാണ് ഇർഫാനുള്ളത്. ഇതിന് പിന്നാലെ മറ്റൊരു യുവതാരത്തെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചു കഴിഞ്ഞു.ട്രാവുവിന്റെ മധ്യനിര താരമായ ബികാശ് സിംഗ് ഇനി ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് കളിക്കുക. താരം രണ്ടു വർഷത്തെ കരാറിൽ […]