ഒഫീഷ്യൽ :നിഷു കുമാറിനെ ഐഎസ്എൽ ക്ലബ് സ്വന്തമാക്കി!

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധനിരയിലെ ഇന്ത്യൻ താരങ്ങളിൽ ഒരാളായ നിഷു കുമാറിനെയും ഇപ്പോൾ ക്ലബ്ബ് കൈവിട്ടു കഴിഞ്ഞു. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളാണ് നിഷുവിനെ സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഈ സൂപ്പർ താരം അവർക്ക് വേണ്ടി കളിക്കുക. ഒഫീഷ്യലായി കൊണ്ട് തന്നെ ഈസ്റ്റ് ബംഗാൾ ഒരു സ്റ്റേറ്റ്മെന്റ് ഈ വിഷയത്തിൽ ഇറക്കിയിട്ടുണ്ട്. 2020 ലാണ് ഈ സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അതിനുമുൻപ് ബംഗളൂരു എഫ്സിയിലായിരുന്നു താരം കളിച്ചിരുന്നത്.ഫുൾ ബാക്കായ ഇദ്ദേഹം കഴിഞ്ഞ […]

നാണക്കേട് : മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ച് ഡി ജോങ്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നായിരുന്നു ആരാധകർ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.മെസ്സിക്ക് തിരികെയെത്താൻ താല്പര്യമുണ്ടായിരുന്നു, ബാഴ്സ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാൽ അത് നടക്കാതെ പോവുകയായിരുന്നു.പിന്നീട് മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ബാഴ്സയുടെ ഡച്ച് സൂപ്പർ താരമായ ഫ്രങ്കി ഡി യോങ് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്ക് ബാഴ്സയിലേക്ക് തിരികെയെത്താൻ സാധിക്കാത്തത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് എന്നാണ് ഡി യോങ് […]

2 ക്ലബ്ബുകൾക്ക് പുറമേ മോഹൻ ബഗാനിനും സഹലിനെ വേണം,3 താരങ്ങളെ വിട്ടു നൽകില്ലെന്ന് ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പർതാരമായ സഹൽ അബ്ദു സമദിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. ഐഎസ്എൽ വമ്പൻമാരായ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവർക്ക് സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. താരത്തെ ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭിക്കുമോ എന്നുള്ള അന്വേഷണം ഈ രണ്ട് ക്ലബ്ബുകളും ബ്ലാസ്റ്റേഴ്സിനോട് നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റൊരു റിപ്പോർട്ട് കൂടി ഫുട്ബോൾ എക്സ്ക്ലൂസീവ് പുറത്തുവിട്ടിട്ടുണ്ട്.അതായത് മറ്റൊരു വമ്പൻമാരായ മോഹൻ ബഗാനും സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അനിരുദ് താപ്പക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലാണ് […]

അർജന്റീനക്ക് വേണ്ടിയുള്ള മത്സരം മെസ്സി കളിക്കില്ല.

രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന ഈ ഏഷ്യൻ ടൂറിൽ കളിക്കുന്നത്.ആദ്യ മത്സരം നാളെയാണ് നടക്കുക. നാളെ വൈകിട്ട് ഇന്ത്യൻ സമയം 5:30ന് ചൈനയിലെ ബീജിങ്ങിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി കളിക്കും. അതിനുശേഷം നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഇന്തോനേഷ്യയാണ്. ജൂൺ 19 ആം തീയതി ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ വച്ചാണ് ഈ മത്സരം നടക്കുക.എന്നാൽ മെസ്സി ഈ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി കളിക്കില്ല എന്നുള്ള […]

അർജന്റീന ആരാധകർക്ക് നിരാശാജനകമായ അപ്ഡേറ്റ് നൽകി ലയണൽ മെസ്സി.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ തന്നെ ലയണൽ മെസ്സി ചില കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതായത് ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. വേൾഡ് കപ്പ് ഫൈനലിനു മുന്നേയും മെസ്സി ഇത് ആവർത്തിച്ചിരുന്നു. തന്റെ അവസാനത്തെ മത്സരമാണ് വേൾഡ് കപ്പ് ഫൈനലിൽ കളിക്കുക എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. കാലത്തിന്റെ കാവ്യ നീതി എന്നോണം മെസ്സി വേൾഡ് കപ്പ് കിരീടം നേടി. അതുകൊണ്ടുതന്നെ അടുത്ത വേൾഡ് കപ്പിലും മെസ്സി […]

റയൽ മാഡ്രിഡിലേക്കെന്ന വാർത്ത, ഒടുവിൽ നേരിട്ട് പ്രതികരിച്ച് എംബപ്പേ.

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയെ കുറിച്ച് നിരവധി വാർത്തകളാണ് ഇന്ന് പുറത്തേക്ക് വന്നിട്ടുള്ളത്. കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം എംബപ്പേ പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്. ഇതോടുകൂടി പിഎസ്ജി എംബപ്പേയെ ഈ സമ്മറിൽ വിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏതായാലും പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. അതായത് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ കിലിയൻ എംബപ്പേ റയൽ മാഡ്രിഡിൽ ചേരാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു വാർത്ത. അത് ഷെയർ ചെയ്തു […]

ഒഫീഷ്യൽ :മറ്റൊരു താരത്തെ ഒഴിവാക്കിയ വിവരവും അറിയിച്ച് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന് ശേഷം നിരവധി താരങ്ങളെ പറഞ്ഞുവിട്ടു കഴിഞ്ഞു.ജെസൽ,ഖബ്ര,മുഹീത് ഖാൻ,വിക്ടർ മോങ്കിൽ,അപോസ്ഥലസ് ജിയാനു,ഇവാൻ കലിയൂഷ്‌നി എന്നിവരാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ദെനെചന്ദ്ര മീട്ടെയ് ആണ് ക്ലബ് വിട്ടിട്ടുള്ളത്.2024 വരെ കോൺട്രാക്ട് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ക്ലബ് വിടുകയായിരുന്നു.ഈ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഒഡീഷ എഫ്സിക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം 13 മത്സരങ്ങളാണ് കഴിഞ്ഞ ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്. […]

മെസ്സി വരുമ്പോൾ നിയമം പോലും വഴിമാറും,MLSലെ മാറ്റത്തിൽ പ്രതികരിച്ച് പരിശീലകൻ.

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് സാധിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായി കൊണ്ടാണ് ലയണൽ മെസ്സി ഇന്റർ മിയാമിയിൽ എത്തുന്നത്. ഇത്ര പെട്ടെന്ന് മെസ്സി യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറയും എന്നുള്ളത് ആരും പ്രതീക്ഷിച്ചിരുന്നില്ല.മോശമല്ലാത്ത രൂപത്തിലുള്ള ഒരു സാലറിയും ലയണൽ മെസ്സിക്ക് ഇന്റർ മിയാമി ലഭിക്കും. യഥാർത്ഥത്തിൽ MLS ൽ ചില സാലറി നിയമങ്ങളുണ്ട്. എന്നാൽ ഒരു ടീമിലെ മൂന്ന് താരങ്ങൾക്ക് ആ സാലറി നിയമങ്ങൾ ബാധകമല്ല. അവർക്ക് എത്ര സാലറി വേണമെങ്കിലും […]

ഞാൻ മെസ്സിയോട് അധികം സംസാരിച്ചിട്ടില്ല : കാരണം വ്യക്തമാക്കി ഗർനാച്ചോ!

അടുത്ത ഫ്രണ്ട്ലി മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയുള്ളത്.വ്യാഴാഴ്ചയാണ് ഈ മത്സരം നടക്കുക. ചൈനയിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിൽ യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ അർജന്റീന ദേശീയ ടീമിന് വേണ്ടി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തിന് അവസരം നൽകുമെന്നുള്ള കാര്യം സ്കലോണി തന്നെ നേരത്തെ തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗർനാച്ചോ ഒരു ഇന്റർവ്യൂ നൽകിയിട്ടുണ്ട്. ലയണൽ മെസ്സിയെ കുറിച്ച് അതിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതായത് മെസ്സിയോട് താൻ അധികം സംസാരിച്ചിട്ടില്ലെന്നും […]

ചതി തിരിച്ചറിഞ്ഞ് പിഎസ്ജി,കത്ത് ചോർത്തി നൽകിയത് എംബപ്പേ തന്നെയോ?

കിലിയൻ എംബപ്പേ ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം ഇന്നലെ എടുത്തിട്ടുണ്ട്. അതായത് 2024 വരെയുള്ള കോൺട്രാക്ട് പൂർത്തിയാക്കി കഴിഞ്ഞാൽ താൻ ക്ലബ്ബ് വിടുമെന്നാണ് എംബപ്പേ പിഎസ്ജിയെ അറിയിച്ചിട്ടുള്ളത്. 2025 വരെ കോൺട്രാക്ട് പുതുക്കാൻ എംബപ്പേ ഉദ്ദേശിക്കുന്നില്ല. അതായത് 2024ൽ താൻ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബിനോട് വിടപറയും എന്നാണ് എംബപ്പേയുടെ നിലപാട്. യഥാർത്ഥത്തിൽ എംബപ്പേ ക്ലബ്ബിന് ഒരു കത്ത് അയക്കുകയാണ് ചെയ്തിട്ടുള്ളത്. കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ കത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 31 വരെ […]