ഞങ്ങൾ കളിച്ചത് മികച്ച ടീമിനെതിരെ, രണ്ടാം പകുതിയിലാണ് കാര്യങ്ങൾ മാറിയത്: എതിർ പരിശീലകൻ പറയുന്നു!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മുഹമ്മദൻ എസ്സിയെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ അവർ മുന്നിലെത്തുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുക്കുകയായിരുന്നു. നോഹയുടെ അസിസ്റ്റിൽ നിന്ന് പെപ്രയാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് നവോച്ചയുടെ അസിസ്റ്റിൽ നിന്ന് ജീസസ് വിജയഗോൾ കണ്ടെത്തുകയും ചെയ്തു. മത്സരത്തിന്റെ ആദ്യപകുതിയിൽ വളരെ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. എന്നാൽ […]