ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം ഞാനാണ് അർഹിക്കുന്നത് :കിലിയൻ എംബപ്പേ

ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ കിലിയൻ എംബപ്പേ.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 54 ഗോളുകളാണ് ഈ സീസണിൽ എംബപ്പേ നേടിയിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പിൽ എട്ടു ഗോളുകൾ എംബപ്പേയായിരുന്നു ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നത്. ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ലയണൽ മെസ്സിക്കും ഏർലിംഗ് ഹാലന്റിനുമാണ്.എന്നാൽ കിലിയൻ എംബപ്പേയുടെ അഭിപ്രായത്തിൽ അദ്ദേഹം തന്നെ ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നുണ്ട്. പുതിയ ഇന്റർവ്യൂവിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം എനിക്ക് ലഭിക്കാൻ […]

മെസ്സിയുടെ കരാറിന്റെ വിശദാംശങ്ങൾ പുറത്ത്.

മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുമായി കോൺട്രാക്ടിൽ എത്തിയിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ ഇപ്പോൾ ഈ സീസൺ പകുതി പിന്നിട്ടു കഴിഞ്ഞു.കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കി കൊണ്ടാണ് അമേരിക്കയിൽ ഫുട്ബോൾ സംഘടിപ്പിക്കപ്പെടുന്നത്.അവരെ സംബന്ധിച്ചിടത്തോളം സീസണിന്റെ പകുതി വെച്ചാണ് മെസ്സി അവർക്ക് വേണ്ടി കളിച്ചു തുടങ്ങുന്നത്. മെസ്സിയുടെ കരാറിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു.രണ്ടര വർഷത്തെ കോൺട്രാക്ടിലാണ് മെസ്സി ഒപ്പുവെക്കുന്നത്. അതായത് 2025 വരെ. ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള ഓപ്ഷണൽ ഇയർ കൂടിയുണ്ട്.2026 വരെ കോൺട്രാക്ട് നീട്ടാനും […]

അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും എഫക്റ്റീവായ കോച്ചായി മാറി സ്കലോനി.

ഈ ഏഷ്യൻ ടൂറിലെ രണ്ടു മത്സരങ്ങളും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവരാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീനയോട് പരാജയപ്പെട്ടത്. അർജന്റീനയുടെ കോച്ചായ സ്കലോനിക്ക് കീഴിലുള്ള കുതിപ്പ് അർജന്റീന തുടരുകയാണ്. സ്കലോനി എന്ന കോച്ചിന് കീഴിൽ അർജന്റീന ആകെ 61 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.അതിൽ 41 മത്സരങ്ങളിലും അവർ വിജയിച്ചു. 15 സമനിലകൾ വഴങ്ങിയപ്പോൾ അഞ്ച് തോൽവികൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. 126 ഗോളുകൾ നേടിയപ്പോൾ 35 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. സ്കലോനിയുടെ കീഴിലെ വിജയശതമാനം എന്നുള്ളത് […]

പൈസ ഇല്ലാത്തതിനാൽ അർജന്റീനക്കെതിരെയും മെസ്സിക്കെതിരെയും ഇന്ത്യയിൽ വെച്ച് കളിക്കാനുള്ള അവസരം നിഷേധിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.

ഏഷ്യൻ ടൂർ പൂർത്തിയാക്കിക്കൊണ്ട് അർജന്റീന ഇപ്പോൾ തങ്ങളുടെ നാട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് അർജന്റീന ഏഷ്യയിൽ വെച്ച് തന്നെ കളിച്ചത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് സമയത്ത് അർജന്റീനക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച ഏഷ്യൻ രാജ്യങ്ങളാണ് ബംഗ്ലാദേശും ഇന്ത്യയും. അതുകൊണ്ടുതന്നെ ഈ രണ്ട് സ്ഥലങ്ങളിലും വെച്ച് ഇവർക്കെതിരെ തന്നെ ഫ്രണ്ട്ലി മത്സരം കളിക്കാൻ അർജന്റീന ആഗ്രഹിച്ചിരുന്നു. വേൾഡ് കപ്പ് ജേതാക്കളായ അർജന്റീനയാണ് നിലവിൽ ലോകത്തെ ഏറ്റവും ഡിമാൻഡ് ഉള്ള ടീം. അതായത് […]

30 മത്സരങ്ങളിൽ 21 ക്ലീൻ ഷീറ്റുകൾ, അത്ഭുതമായി എമിലിയാനോ മാർട്ടിനസ്.

കഴിഞ്ഞ ഇൻഡോനേഷ്യക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിലും ജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇൻഡോനേഷ്യയെ അർജന്റീന പരാജയപ്പെടുത്തിയത്.മെസ്സി,ഡി മരിയ എന്നിവരുടെ അഭാവത്തിൽ നിരവധി മാറ്റങ്ങളുമായാണ് അർജന്റീന ഈ മത്സരം കളിച്ചത്. പരേഡസ്,റൊമേറോ എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് ജയം നൽകിയത്. ഇതോടെ തുടർച്ചയായി 10 മത്സരങ്ങളിൽ വിജയം നേടാനും അർജന്റീനക്ക് കഴിഞ്ഞു.മാത്രമല്ല ഇന്നലത്തെ മത്സരത്തിലും ക്ലീൻ ഷീറ്റാണ് അർജന്റീന നേടിയത്.ഒരു ഗോൾ പോലും മാർട്ടിനെസ്സ് വഴങ്ങിയിരുന്നില്ല. ഖത്തർ വേൾഡ് കപ്പിന് ശേഷം നാല് മത്സരങ്ങളാണ് ഇതുവരെ അർജന്റീന കളിച്ചത്.നാല് […]

ലൂയിസ് എൻറിക്കെ വരുന്നു,നെയ്മർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും സന്തോഷിക്കാം.

പിഎസ്ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എൻറിക്കെ എത്തുമെന്ന് തന്നെയാണ് ഈയൊരു അവസരത്തിൽ നമുക്ക് പറയാൻ സാധിക്കുക.അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടു വർഷത്തെ ഒരു കോൺട്രാക്ടിൽ അദ്ദേഹം സൈൻ ചെയ്യും. ഓപ്ഷണൽ ഇയർ ആയിക്കൊണ്ട് ഒരു വർഷം കൂടി ഉണ്ടാവും. പിഎസ്ജിയിലെ നെയ്മറുടെ ഭാവി ഇതുവരെ സംശയത്തിലായിരുന്നു. അതായത് നെയ്മറെ ഒഴിവാക്കാൻ പിഎസ്ജിക്ക് ആഗ്രഹമുണ്ട്. നെയ്മറും ക്ലബ്ബ് വിടാൻ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു.പക്ഷേ ഇനി കാര്യങ്ങൾ മാറാൻ സാധ്യതയുണ്ട്. കാരണം വരുന്നത് ലൂയിസ് […]

അന്ന് പറഞ്ഞതിലും പ്രവർത്തിച്ചതിലും ഞാൻ ഇന്ന് ഖേദിക്കുന്നു :ലിയോ മെസ്സി

അർജന്റീന നാഷണൽ ടീമിലെ കരിയർ മെസ്സിക്ക് കടുപ്പമേറിയ ഒന്നായിരുന്നു.മൂന്ന് ഫൈനലുകളിൽ തുടർച്ചയായി അവർ പരാജയപ്പെട്ടിരുന്നു. 2016ലെ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് എല്ലാവരുടെയും നിർബന്ധപ്രകാരമാണ് മെസ്സി വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു തിരിച്ചുവന്നത്. ലിയോ മെസ്സി അന്ന് വിരമിച്ച സമയത്ത് ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അർജന്റീന ദേശീയ ടീം അവസാനിച്ചു കഴിഞ്ഞു എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്.എന്നാൽ അതേക്കുറിച്ച് ഇപ്പോൾ മെസ്സി വീണ്ടും സംസാരിച്ചു. അന്ന് പറഞ്ഞതിലും പ്രവർത്തിച്ചതിലും തനിക്കിപ്പോൾ ഖേദം […]

മൂന്ന് ചെൽസി താരങ്ങൾ ഉൾപ്പെടെ നാല് സൂപ്പർതാരങ്ങൾ ഇനി സൗദി അറേബ്യയിൽ കളിക്കും.

സൗദി അറേബ്യൻ ഫുട്ബോൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ ഒരുപാടൊരുപാട് താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.അത് പലതും ഇപ്പോൾ ഫലം കാണുന്നുമുണ്ട്. മൂന്ന് ചെൽസി താരങ്ങൾ ഉൾപ്പെടെ നാല് താരങ്ങൾ ഇനി സൗദി അറേബ്യയിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെൽസിയുടെ ഫ്രഞ്ച് താരമായ എങ്കോളോ കാന്റെ ഇനി അൽ ഇത്തിഹാദിന്റെ താരമാണ്.100 മില്യൺ യുറോയാണ് ആകെ സാലറി.നാലുവർഷത്തെ കരാറിലാണ് ഒപ്പുവെക്കുക. മറ്റൊരു ചെൽസിതാരമായ കൂലിബലിയും സൗദി അറേബ്യയിലേക്ക് തന്നെയാണ്. 2026 […]

ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ട്രോഫികൾ,ലോകത്ത് അർജന്റീന തന്നെ രാജാക്കന്മാർ.

കഴിഞ്ഞ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഒന്നര വർഷത്തിനിടെ മൂന്ന് ഇന്റർനാഷണൽ ട്രോഫികളായിരുന്നു നേടിയിരുന്നത്. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കോപ്പ അമേരിക്ക നേടിയിരുന്നത്. പിന്നീട് ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് വേൾഡ് കപ്പും നേടി. അങ്ങനെ ദീർഘകാലത്തെ ഇന്റർനാഷണൽ കിരീട വരൾച്ചക്ക് അർജന്റീന തന്നെ ചുരുങ്ങിയ കാലയളവ് കൊണ്ട് വിരാമം കുറിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും കൂടുതൽ ഇന്റർനാഷണൽ കിരീടങ്ങൾ ഉള്ള രാജ്യങ്ങളുടെ പേര് വിവരങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒന്നാം സ്ഥാനത്ത് അർജന്റീന തന്നെയാണ്.21 കിരീടങ്ങളാണ് അർജന്റീന ഇതുവരെ […]

ഇൻഡോനേഷ്യൻ ആരാധകരുടെ ദുഃഖം മനസ്സിലാക്കുന്നു,പക്ഷേ ആരും അർജന്റീനയേക്കാൾ മുകളിലല്ലെന്ന് ലയണൽ സ്കലോനി.

അർജന്റീനയും ഇൻഡോനേഷ്യയും തമ്മിലുള്ള ഫ്രണ്ട്‌ലി മത്സരം നാളെയാണ് നടക്കുക. ഇൻഡോനേഷ്യയിൽ വച്ച് തന്നെയാണ് ഈ മത്സരം നടക്കുക.മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു.അതിനുശേഷം ആണ് ലയണൽ മെസ്സി ഈ മത്സരത്തിൽ കളിക്കില്ല എന്ന് കൺഫേം ആയത്. ഇത് ഇൻഡോനേഷ്യൻ ആരാധകർക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു.അവർ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. അർജന്റീനയുടെ കോച്ചായ സ്കലോനി പ്രസ് കോൺഫറൻസിൽ മെസ്സി ഇല്ലാത്തതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മെസ്സി ഇല്ലാത്തതിലുള്ള ഇൻഡോനേഷ്യൻ ആരാധകരുടെ ദുഃഖം താൻ മനസ്സിലാക്കുന്നു എന്നാണ് കോച്ച് […]