63 ഗോൾ കോൺട്രിബ്യൂഷൻസും നിരവധി നേട്ടങ്ങളും, ലിയോ മെസ്സിയുടെ സീസൺ അവസാനിച്ചു.

ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനക്ക് വേണ്ടി അക്കൗണ്ട് ഓപ്പൺ ചെയ്തത് ക്യാപ്റ്റനായ ലയണൽ മെസ്സി തന്നെയായിരുന്നു. ഒരു മിനിട്ടും 19 സെക്കൻഡും പിന്നിട്ടപ്പോഴാണ് മെസ്സിയുടെ മനോഹര ഗോൾ പിറന്നത്. അടുത്ത മത്സരം അർജന്റീന ഇൻഡോനേഷ്യക്കെതിരെയാണ് കളിക്കുകയെങ്കിലും ലിയോ മെസ്സി ആ മത്സരത്തിൽ ഉണ്ടാവില്ല.ഇത് മുമ്പ് തന്നെ കൺഫേം ചെയ്തിരുന്നു. അർജന്റീനയുടെ കോച്ച് മെസ്സിക്കും മറ്റു രണ്ടു താരങ്ങൾക്കും വിശ്രമം നൽകുകയായിരുന്നു. ഇതോടുകൂടി മെസ്സി ബാഴ്സലോണ നഗരത്തിലേക്ക് തിരിച്ചു പോയിട്ടുണ്ട്.മെസ്സിയുടെ ഈ സീസൺ അവസാനിക്കുകയും ചെയ്തു. മികച്ച കണക്കുകളോടുകൂടിയാണ് മെസ്സി […]

ബാഴ്സലോണയിലേക്ക് തിരിച്ച് ലിയോ മെസ്സി.

അർജന്റീനയും ആസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിൽ വിജയക്കൊടി പാറിക്കാൻ അർജന്റീനക്ക് തന്നെ സാധിച്ചിരുന്നു.വേൾഡ് കപ്പിലെ പരാജയത്തിന് പ്രതികാരം ചെയ്യാൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്ന വെല്ലുവിളിയുമായിയായിരുന്നു ആസ്ട്രേലിയ വന്നിരുന്നത്.എന്നാൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അവർക്ക് തോൽവി വഴങ്ങേണ്ടി വന്നത്. ലിയോ മെസ്സിയായിരുന്നു അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. ഇൻഡോനേഷ്യയിൽ വെച്ചുകൊണ്ട് ഇൻഡോനേഷ്യക്കെതിരെയാണ് അർജന്റീന അടുത്ത മത്സരം കളിക്കുക. മത്സരത്തിൽ മെസ്സി ഉണ്ടാവില്ല എന്നുള്ളത് ഉറപ്പായതാണ്. മെസ്സിക്കും ഡി മരിയക്കും ഒറ്റമെന്റിക്കും വിശ്രമം നൽകിയത് തന്റെ ഡിസിഷനായിരുന്നു എന്നത് അർജന്റീനയുടെ കോച്ച് […]

സൗത്തമേരിക്കൻ ടോപ്പ് സ്കോറർമാരിൽ ലയണൽ മെസ്സിയെ പിടിക്കാൻ നെയ്മർ ജൂനിയർ.

സൗത്ത് അമേരിക്കൻ ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സിയാണ്. കഴിഞ്ഞ ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലും മെസ്സി ഗോൾ നേടിയിരുന്നു. മത്സരത്തിൽ ഒരു മിനിറ്റ് പിന്നിട്ടപ്പോഴേക്കും മെസ്സി ഒരു മനോഹരമായ ഗോളിന്റെ ഉടമയാവുകയായിരുന്നു. അവസാനമായി അർജന്റീനക്ക് വേണ്ടി കളിച്ച ഏഴ് മത്സരങ്ങളിലും ഗോൾ നേടാൻ ലിയോ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 103 ഗോളുകളാണ് മെസ്സി അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ളത്. സൗത്ത് അമേരിക്കയിൽ ആരും ഇത്രയധികം ഗോളുകൾ നേടിയിട്ടില്ല. രണ്ടാമത് മെസ്സിയുടെ സുഹൃത്തും ബ്രസീലിയൻ […]

നീക്കങ്ങൾ വളരെ വേഗത്തിൽ,ബികാശ് സിംഗിനെയും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി!

കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വളരെ തിരക്കേറിയ ഒരു ട്രാൻസ്ഫർ വിൻഡോയാണിത്.ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടു. അവർക്കൊക്കെ ഇപ്പോൾ പകരക്കാരെ ആവശ്യവുമാണ്. ഏറ്റവും പുതിയ റിപ്പോർട്ട്കൾ പ്രകാരം ഇന്ത്യൻ സൂപ്പർ സ്ട്രൈക്കർ ഇർഫാൻ യദ്വാദിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തിരുന്നു. കേവലം 21 വയസ്സ് മാത്രമാണ് ഇർഫാനുള്ളത്. ഇതിന് പിന്നാലെ മറ്റൊരു യുവതാരത്തെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചു കഴിഞ്ഞു.ട്രാവുവിന്റെ മധ്യനിര താരമായ ബികാശ് സിംഗ് ഇനി ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് കളിക്കുക. താരം രണ്ടു വർഷത്തെ കരാറിൽ […]

ഒരു സീസണിൽ 36 ഗോളുകൾ നേടിയ ഇന്ത്യൻ ഗോളടിയന്ത്രം കേരള ബ്ലാസ്റ്റേഴ്സിലേക്ക്.

അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തുടർന്നുകൊണ്ടിരിക്കുകയാണ്.ആവശ്യമില്ലാത്ത ഒരുപാട് താരങ്ങളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സിന് ടീമിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ഒരു റിപ്പോർട്ട് ദി ബ്രിഡ്ജ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതായത് ഇന്ത്യൻ ഗോളടി യന്ത്രം ഇർഫാൻ യദ്വേദ് ഇനിമുതൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചേക്കും എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.മൂന്നുവർഷത്തെ കോൺട്രാക്ട് തന്നെ ഈ യുവ സൂപ്പർതാരത്തിന് കേരള ബ്ലാസ്റ്റേഴ്സ് നൽകിയേക്കും. […]

അർജന്റീന ടീമിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരുന്നു,അത് പിൻവലിക്കാനുള്ള കാരണം പറഞ്ഞ് ലിയോ മെസ്സി.

ആസ്ട്രേലിയക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ വിജയിച്ചപ്പോഴും അർജന്റീനക്ക് വേണ്ടി പതിവുപോലെ മികച്ച രീതിയിൽ കളിക്കാൻ അവരുടെ ക്യാപ്റ്റനായ ലിയോ മെസ്സിക്ക് കഴിഞ്ഞിരുന്നു. മത്സരം തുടങ്ങിയ ഉടനെ മെസ്സി ഒരു ഗോൾ നേടി കളിയെ അർജന്റീനക്ക് അനുകൂലമാക്കുകയായിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോളാണ് മെസ്സി ആസ്ട്രേലിയക്കെതിരെ നേടിയിട്ടുള്ളത്. ഒരു മിനിട്ടും 19 സെക്കൻഡും മാത്രമാണ് ഈ ഗോൾ മെസ്സിക്ക് വേണ്ടി വന്നത്. ഈ മത്സരത്തോട് അനുബന്ധിച്ച് ലിയോ മെസ്സി ഭാവി പരിപാടികളെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. അർജന്റീന നാഷണൽ ടീമിൽ […]

മെസ്സിയല്ല ആവശ്യപ്പെട്ടത്,ഞാനാണ് നൽകിയത്,അഭാവത്തെക്കുറിച്ച് അർജന്റീനയുടെ കോച്ച്.

ആസ്ട്രേലിയക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.ആദ്യം ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ഗോൾ നേടിയത്. സെക്കൻഡ് ഹാഫിലാണ് ജർമ്മൻ പെസല്ലയുടെ ഗോൾ പിറന്നത്. പക്ഷേ അടുത്ത ഫ്രണ്ട്ലി മത്സരം അർജന്റീനക്ക് വേണ്ടി മെസ്സി കളിക്കില്ല.കൂടാതെ ഡി മരിയ,ഒറ്റമെന്റി എന്നിവരും ഈ മത്സരം കളിക്കില്ല. ഇൻഡോനേഷ്യക്കെതിരെയാണ് അർജന്റീന അടുത്ത ഫ്രണ്ട്ലി മത്സരം കളിക്കുന്നത്. ഇന്തോനേഷ്യയിൽ വെച്ചുകൊണ്ടുതന്നെയാണ് ഈ മത്സരം നടക്കുന്നത്. ലയണൽ മെസ്സി ഇനി അർജന്റീന ക്യാമ്പിനോട് വിട പറയും. എന്നിട്ട് അദ്ദേഹം ഹോളിഡേ ആഘോഷത്തിലേക്ക് […]

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞായി മാറി മിശിഹാ,35ആം വയസ്സിൽ പുതിയ 2 റെക്കോർഡ് കുറിച്ചു.

അർജന്റീനയുടെ നായകനായ ലിയോ മെസ്സിയുടെ മാസ്മരിക ഗോളാണ് ലോക ഫുട്ബോളിലെ ഏറ്റവും പുതിയ വിശേഷം. ആസ്ട്രേലിയക്കെതിരെ നടന്ന ഫ്രണ്ട്ലി മത്സരത്തിന്റെ തുടക്കത്തിൽ തന്നെയാണ് മെസ്സിയുടെ മാസ്മരിക ഗോൾ പിറന്നത്.എൻസോയുടെ പാസ് സ്വീകരിച്ച മെസ്സി നയന മനോഹരമായ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ലയണൽ മെസ്സിയുടെ പ്രായം 36 നോട് അടുത്ത ഒരു സമയമാണിത്. പക്ഷേ അദ്ദേഹത്തിന്റെ മികവിന് ചെറിയ പ്രായം തന്നെയാണ്. അർജന്റീന നാഷണൽ ടീമിന് വേണ്ടി കളിക്കുമ്പോൾ അത് നമുക്ക് തെളിഞ്ഞുകാണാം. അത്തരത്തിലുള്ള ഒരു ഗോൾ തന്നെയാണ് […]

സൗദിയിലെ ചൂട് വല്ലാത്ത ചൂട് തന്നെയെന്ന് സമ്മതിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.

കഴിഞ്ഞ ആറുമാസമായി സൗദി അറേബ്യയിലെ ടീമായ അൽ നസ്റിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞു വിട്ടതോടുകൂടിയാണ് റൊണാൾഡോ യൂറോപ്യൻ കരിയറിന് തിരശ്ശീല ഇട്ടത്. സൗദി അറേബ്യ ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ അനുഭവമാണ്. യൂറോപ്പിൽ നിന്നും സൗദി അറേബ്യയെ വ്യത്യസ്തമാക്കുന്നത് എന്താണ് എന്നത് ക്രിസ്റ്റ്യാനോ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് സൗദി അറേബ്യയിലെ ചൂട് വല്ലാത്ത ചൂട് തന്നെയാണെന്ന് ക്രിസ്റ്റ്യാനോ സമ്മതിച്ചു കഴിഞ്ഞു.പക്ഷേ തനിക്ക് ഇപ്പോൾ ഈ കാലാവസ്ഥ പരിചയമായെന്നും ക്രിസ്റ്റ്യാനോ […]

കാത്തിരിക്കുന്നത് ടെൻഷൻ നിറഞ്ഞ ആഴ്ച്ചകൾ,നിലപാടിലുറച്ച് എംബപ്പെ,റയലിനാണെങ്കിലും വിൽക്കുമെന്ന് ക്ലബ്

കിലിയൻ എംബപ്പേ തന്റെ ക്ലബ്ബായ പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യില്ലെന്ന് ക്ലബ്ബിനോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഒരുപാട് കാര്യങ്ങൾ പൊട്ടിപ്പുറപ്പെട്ടു.എംബപ്പേ കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരുമെന്ന് സ്വപ്നം കണ്ടിരുന്ന പിഎസ്ജിക്ക് ഇത് വലിയ ആഘാതമേൽപ്പിച്ച തീരുമാനമായിരുന്നു. പക്ഷെ ഒരു തീരുമാനം പിഎസ്ജി ഈ വിഷയത്തിൽ കൈക്കൊണ്ടതാണ്. കരാർ പുതുക്കുന്നില്ലെങ്കിൽ എംബപ്പേക്ക് ഇപ്പോൾ തന്നെ പോവാം.അതാണ് ക്ലബ്ബിന്റെ ഡിസിഷൻ. ആ ഡിസിഷനിൽ നിന്നും പിഎസ്ജി ഒരടി പോലും പിന്മാറിയിട്ടില്ല.ഇപ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കാൻ പിഎസ്ജിക്ക് കഴിയുന്നുണ്ട്. […]