ഹാലന്റല്ല,ലിയോ മെസ്സി തന്നെയാണ് ഈ സീസണിലെ ബാലൺ ഡിഓർ അർഹിക്കുന്നതെന്ന് ബ്രസീലിന്റെ ഇതിഹാസം റൊണാൾഡോ.
ഈ സീസണിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡിഓർ പുരസ്കാരം അധികം വൈകാതെ പ്രഖ്യാപിക്കും. രണ്ട് താരങ്ങൾക്കാണ് ഇപ്രാവശ്യം ഏറ്റവും കൂടുതൽ സാധ്യത ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.അർജന്റീനയുടെ ക്യാപ്റ്റനായ ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ സെൻസേഷനായ ഏർലിംഗ് ഹാലന്റ് എന്നിവർ തമ്മിലാണ് പ്രധാനമായും ഈ ഗോൾഡൻ ബോളിന് വേണ്ടി പോരാട്ടം നടക്കുന്നത്. വേൾഡ് കപ്പ് ജേതാവായ ലിയോ മെസ്സിയാണോ ചാമ്പ്യൻസ് ലീഗ് ജേതാവായ ഹാലന്റാണോ ബാലൺ ഡിഓർ നേടാൻ അർഹൻ എന്നത് […]