സംഭവിക്കുമോ വന്‍ ട്വിസ്റ്റ്?താൻ കരാർ പുതുക്കില്ലെന്ന് എംബപ്പേ,എന്നാൽ ഇപ്പോ തന്നെ ഒഴിവാക്കുമെന്ന് പിഎസ്ജി!
കഴിഞ്ഞ വർഷമായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിലേക്ക് വരാൻ വിസമ്മതിച്ചുകൊണ്ട് പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയത്.രണ്ടു വർഷത്തേക്ക് ആയിരുന്നു അദ്ദേഹം പുതിയ കരാറിൽ ഒപ്പുവച്ചത്.കൂടാതെ ആ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ എംബപ്പേക്കുണ്ട്. അങ്ങനെ 2025 വരെ അദ്ദേഹം തുടരും എന്നായിരുന്നു ക്ലബ്ബിന്റെ പ്രതീക്ഷകൾ. എന്നാൽ കിലിയൻ എംബപ്പേ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം ഇന്നലെ എടുത്തിട്ടുണ്ട്. അതായത് 2024 വരെയുള്ള കോൺട്രാക്ട് പൂർത്തിയാക്കി കഴിഞ്ഞാൽ താൻ ക്ലബ്ബ് വിടുമെന്നാണ് എംബപ്പേ […]