കേരള ബ്ലാസ്റ്റേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആര്? തീരുമാനമായി!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ്. വരുന്ന പതിനഞ്ചാം തീയതിയാണ് ക്ലബ്ബ് ഐഎസ്എൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരം കളിക്കുന്നത്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് രാത്രി 7: 30നാണ് മത്സരം നടക്കുക.ആ മത്സരത്തിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പ്രഖ്യാപന ചടങ്ങ് ഇന്നലെ ലുലു മാളിൽ വച്ചുകൊണ്ട് നടന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് പരിശീലകരും താരങ്ങളും ഇതിൽ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് പരിശീലകരും താരങ്ങളും സംസാരിച്ചിട്ടുണ്ട്. വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് […]

നോഹക്ക് സസ്പെൻഷനാണോ എന്ന കാര്യത്തിൽ വിശദീകരണവുമായി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിന്റെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് നേരിടുക.വരുന്ന പതിനഞ്ചാം തീയതിയാണ് ഈ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്.വിജയിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് തുടങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.എന്നാൽ ക്ലബ്ബിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്ത പുറത്തേക്ക് വന്നിരുന്നു. നോഹ സദോയിക്ക് സസ്പെൻഷനാണ്,അദ്ദേഹത്തിന് ആദ്യമത്സരം കളിക്കാൻ കഴിയില്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. കാരണം കഴിഞ്ഞ ഐഎസ്എല്ലിന്റെ സെമിഫൈനലിൽ രണ്ട് യെല്ലോ കാർഡുകൾ നോഹക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ തൊട്ടടുത്ത മത്സരത്തിൽ അദ്ദേഹത്തിന് സസ്പെൻഷനായിരിക്കും.ഗോവ […]

ലൂണ ഉണ്ടാവില്ലേ? നോഹ ഉണ്ടാവില്ലേ? ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് തിരിച്ചടികൾ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. വരുന്ന പതിനഞ്ചാം തീയതി രാത്രി 7:30നാണ് മത്സരം അരങ്ങേറുക.കൊച്ചി സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സ് വിജയിച്ചുകൊണ്ട് തുടങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരല്പം ആശങ്കാജനകമായ വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ആദ്യ മത്സരത്തിന് സൂപ്പർ താരങ്ങളായ അഡ്രിയാൻ ലൂണയും നോഹ സദോയിയും ഉണ്ടായേക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഒരുപക്ഷേ ഇവരുടെ അഭാവത്തിലായിരിക്കും ബ്ലാസ്റ്റേഴ്സ് ആദ്യ […]

വിദേശ താരവുമായുള്ള കോൺട്രാക്ട് റദ്ദാക്കി കേരള ബ്ലാസ്റ്റേഴ്സ്!

കഴിഞ്ഞ സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നൈജീരിയയിൽ നിന്നും ജസ്റ്റിൻ ഇമ്മാനുവൽ എന്ന സ്ട്രൈക്കറെ സ്വന്തമാക്കിയത്. ആദ്യം അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ട്രയൽസിൽ പങ്കെടുപ്പിക്കുകയായിരുന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കി. എന്നാൽ കൂടുതൽ വിദേശ താരങ്ങൾ എത്തിയതോടെ ജസ്റ്റിനെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയായിരുന്നു. ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം കഴിഞ്ഞ സീസണിൽ ഗോകുലത്തിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. പിന്നീട് അവസാനത്തിൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയിരുന്നു.അദ്ദേഹത്തിന് ക്ലബ്ബുമായി കോൺടാക്ട് അവശേഷിക്കുന്നുണ്ടായിരുന്നു.എന്നാൽ താരത്തെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.മ്യൂച്ചൽ ടെർമിനേഷൻ […]

കേരള ബ്ലാസ്റ്റേഴ്സ് വേണ്ടെന്ന് വെച്ചു,ബലോടെല്ലി കടുത്ത ദേഷ്യത്തിൽ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് വിദേശ സൈനിങ്ങുകളാണ് നടത്തിയിട്ടുള്ളത്. മുന്നേറ്റ നിരയിലേക്ക് നോഹ സദോയി,ജീസസ് ജിമിനസ് എന്നിവരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. ഡിഫൻസിലേക്ക് കോയെഫിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ഇതിൽ വിദേശ സ്ട്രൈക്കർക്ക് വേണ്ടി ഒരുപാട് അന്വേഷണങ്ങൾ നടത്തിയതിനുശേഷമാണ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഒരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് മാർക്കസ് മെർഗുലാവോ പുറത്ത് വിട്ടിട്ടുണ്ട്. ഇദ്ദേഹത്തെ കൂടാതെ പ്രമുഖ മാധ്യമങ്ങളായ ഗോൾ ഡോട്ട് കോം,ഡെയിലി മെയിൽ എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് […]

ഇന്നലത്തെ മത്സരത്തിന് ഇല്ല,അഡ്രിയാൻ ലൂണക്ക് സംഭവിച്ചത് എന്ത്?

ഇന്നലെ കൊൽക്കത്തയിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്.നോഹ സദോയി,യോയ്‌ഹെൻബ എന്നിവർ നേടിയ ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉണ്ടായിരുന്നില്ല. പകരം ക്യാപ്റ്റൻ സ്ഥാനം വഹിച്ചത് മിലോസ് ഡ്രിൻസിച്ചായിരുന്നു.അഡ്രിയാൻ ലൂണയുടെ അഭാവം ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു.താരത്തിന് പരിക്കിന്റെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആരാധകർ ആശങ്കപ്പെട്ടിരുന്നു. എന്നാൽ അഡ്രിയാൻ ലൂണക്ക് സംഭവിച്ചത് എന്താണ് എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സ് […]

ഐഎസ്എൽ ക്ലബ്ബിനെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി കരുത്ത് കാണിച്ച് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ കളിച്ചത് ഡ്യൂറൻഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു. അന്ന് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തു.അതിനുശേഷം ഇതുവരെ കൊൽക്കത്തയിൽ ആയിരുന്നു ക്ലബ്ബ് തുടർന്നിരുന്നത്.ഇന്ന് ഒരു സൗഹൃദ മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. എതിരാളികൾ പുതിയ ഐഎസ്എൽ ക്ലബ്ബായ മുഹമ്മദൻ എസ്സിയായിരുന്നു. ഈ സൗഹൃദ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം നോഹ് സദോയി ഒരു […]

ക്ലീൻ ഷീറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് പുലിയാണ്, മറികടന്നത് ഒരൊറ്റ ക്ലബ്ബ് മാത്രം!

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കാനിരിക്കുകയാണ്.സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ആദ്യമത്സരം അരങ്ങേറുന്നത്. കരുത്തരായ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ആകെ 13 ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം വരുന്നത് പഞ്ചാബിനെതിരെയാണ്. കഴിഞ്ഞ 10 സീസണുകളിലും പങ്കെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഒരുതവണ പോലും കിരീടം നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. മൂന്ന് തവണ ഫൈനലുകളിൽ എത്തിയിട്ടുണ്ടെങ്കിലും ആ മൂന്ന് തവണയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇത്തവണയെങ്കിലും കിരീട ദാഹം തീർക്കാൻ കഴിയും […]

ഇന്ത്യക്കെതിരെയുള്ള സ്റ്റിമാച്ചിന്റെ കേസ്, ഒടുവിൽ സെറ്റിൽമെന്റായി!

കഴിഞ്ഞ ഏഷ്യൻ കപ്പിൽ വളരെ ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിയിരുന്നത്.എല്ലാ മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.കൂടാതെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും ദയനീയ പ്രകടനം തുടർന്നു. ഇതോടെ പരിശീലകനായ ഇഗോർ സ്റ്റിമാചിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. തുടർന്ന് അദ്ദേഹത്തെ പുറത്താക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിർബന്ധിതരാവുകയായിരുന്നു. അങ്ങനെ അദ്ദേഹത്തെ AIFF പുറത്താക്കി. എന്നാൽ കരാർ പ്രകാരം ഒരു പരിശീലകനെ പുറത്താക്കുമ്പോൾ നിശ്ചിത തുക നഷ്ടപരിഹാരമായി നൽകേണ്ടതുണ്ട്. അത് നൽകാൻ AIFF തയ്യാറായിരുന്നില്ല. ഇതോടുകൂടി ഇഗോർ സ്റ്റിമാച്ച് […]

എന്തുകൊണ്ടാണ് ഫ്രഡിയുടെ കോൺട്രാക്ട് പുതുക്കിയതെന്ന് വിശദീകരിച്ച് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ്!

പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സുള്ളത്. ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന പതിനഞ്ചാം തീയതി കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.മത്സരത്തിൽ ക്ലബ്ബ് വിജയിച്ചു കൊണ്ട് തുടങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലായിരുന്നു മധ്യനിരയിലേക്ക് ഇന്ത്യൻ സാന്നിധ്യമായ ഫ്രഡിയെ കൊണ്ടുവന്നിരുന്നത്. ഇതുവരെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ […]