ഞങ്ങൾ ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്:സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്!
കേരള ബ്ലാസ്റ്റേഴ്സ് ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാം റൗണ്ട് മത്സരമാണ് കളിക്കുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുഹമ്മദൻ എസ്സിയാണ്.ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്. തുടർച്ചയായ മൂന്നാമത്തെ എവേ മത്സരമാണ് ഇപ്പോൾ ക്ലബ്ബ് കളിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ വിജയം നേടിക്കൊണ്ട് തിരികെ വന്നിരുന്നു. എന്നാൽ അതിനു ശേഷം നടന്ന രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ രണ്ട് […]