എല്ലാത്തിനും പിറകിൽ കളിച്ചത് മാനേജ്മെന്റ്,രോഷാഗ്നി ഉയരുന്നു!

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തിയതിന്റെ ഫലമായി കൊണ്ട് വലിയ പ്രതിഷേധങ്ങളാണ് ക്ലബ്ബിനെതിരെ അരങ്ങേറുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടായ്മയായ മഞ്ഞപ്പടയാണ് ഇതിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിന് പുറത്ത് ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കാൻ മഞ്ഞപ്പട തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ആ റാലി നടക്കാതെ പോവുകയായിരുന്നു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് പോലീസ് ആ റാലി നടത്തുന്നത് വിലക്കുകയായിരുന്നു. വിലക്ക് ലംഘിച്ചുകൊണ്ട് റാലി നടത്തിയാൽ കസ്റ്റഡിയിൽ എടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. ഇതോടുകൂടി […]

റണവാഡേക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബികാശ്, ഇതൊരു സൂചന തന്നെ!

കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരിയിൽ രണ്ട് താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അടുത്ത സീസണിലേക്കാണ് അവരെ സ്വന്തമാക്കിയിട്ടുള്ളത്.പ്രീ കോൺട്രാക്ടിൽ ഏർപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ബികാശ് യുമ്നം,അമേയ് റണവാഡേ എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. നേരത്തെ ചെന്നൈയിൻ എഫ്സിയും ഒഡീഷയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്.മത്സരത്തിൽ ബികാശും റണവാഡേയും കളിച്ചിരുന്നു. എന്നാൽ ഈ മത്സരത്തിൽ ബികാശിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മത്സരത്തിനുശേഷം തന്റെ ഇൻസ്റ്റാഗ്രാമിൽ ചില ചിത്രങ്ങൾ ബികാശ് പങ്കുവച്ചിട്ടുണ്ട്. അതിൽ […]

നിലത്ത് നിൽക്കുന്നതിനേക്കാൾ നേരം തറയിൽ:ദിമിക്ക് കമന്റെറ്ററുടെ പരിഹാസം!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കൊൽക്കത്തൻ ഡെർബിയിൽ വിജയം സ്വന്തമാക്കാൻ മോഹൻ ബഗാന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഗുവാഹത്തിയിൽ വച്ചുകൊണ്ട് നടന്ന മത്സരത്തിൽ ജാമി മക്ലാരൻ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടുകയായിരുന്നു. അതാണ് മോഹൻ ബഗാന് വിജയം സമ്മാനിച്ചത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ദിമിത്രിയോസ് ഈ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ചിരുന്നു. മോശം പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. കേവലം ഒരു ഷോട്ട് മാത്രമാണ് മത്സരത്തിൽ […]

എങ്ങനെയുണ്ട് ചാപ്റ്റർ 2?പഞ്ചാബിന് മറുപടിയുമായി ബ്ലാസ്റ്റേഴ്സ് ഫാൻസ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബിന് അവരുടെ മൈതാനത്ത് വച്ചുകൊണ്ട് പരാജയപ്പെടുത്തിയിരുന്നു.നോവ നേടിയ പെനാൽറ്റി ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. രണ്ട് താരങ്ങൾ റെഡ് കാർഡ് കണ്ട് പുറത്തു പോയതോടെ കേരള ബ്ലാസ്റ്റേഴ്സിന് പ്രതിരോധത്തിലേക്ക് പിൻവലിയേണ്ടി വന്നു. പക്ഷേ മികച്ച രൂപത്തിൽ ഡിഫൻഡ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് സാധിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഒരർത്ഥത്തിൽ പ്രതികാരം വീട്ടുകയാണ് ചെയ്തിട്ടുള്ളത്. കാരണം കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 […]

ബ്ലാസ്റ്റേഴ്സിന്റെ വിജയം,ഈ 3 പേരെ എടുത്ത് പ്രശംസിക്കണം!

കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. 9 പേരായി ചുരുങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സ് പിടിച്ചുനിൽക്കുകയായിരുന്നു. പഞ്ചാബിന്റെ മൈതാനത്ത് വിജയം നേടാൻ സാധിച്ചു എന്നതും ക്ലീൻ ഷീറ്റ് നേടാൻ സാധിച്ചു എന്നതും തീർച്ചയായും ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഒട്ടേറെ വെല്ലുവിളികൾ ഈ മത്സരത്തിൽ നേരിടേണ്ടി വന്നിരുന്നു. അതിനെയെല്ലാം ടീം എന്ന നിലയിൽ മറികടക്കാൻ ക്ലബ്ബിന് കഴിഞ്ഞു. എടുത്തു പറയേണ്ട പ്രകടനം പെപ്രയുടേതാണ്. മത്സരത്തിൽ മുഴുവൻ […]

അജാറെ,കോഫി,അമാവിയ,ഫസ്റ്റ്‌ ഇലവൻ പ്ലെയർ:ISL അപ്ഡേറ്റുകൾ നൽകി മാർക്കസ്!

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്ററായ മാർക്കസ് മെർഗുലാവോ ഇന്നലെ നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ ഒരു പുതിയ പരിശീലകനെ നിയമിക്കില്ല എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.തോമസും പുരുഷോത്തമനും ചേർന്നു കൊണ്ടാണ് ടീമിനെ മുന്നോട്ടു കൊണ്ടുപോവുക. അതേസമയം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മാറ്റങ്ങൾ നടത്തുമെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. കൂടാതെ മറ്റു പല അപ്ഡേറ്റുകളും അദ്ദേഹം നൽകിയിട്ടുണ്ട്. അത് ഓരോന്നായി നമുക്ക് പരിശോധിക്കാം. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില […]

എന്തിനാണ് ഇതെല്ലാം ഒളിച്ചു വെക്കുന്നത്? പരിക്ക് അപ്ഡേറ്റുകൾ നൽകാത്തതിൽ പ്രതിഷേധം!

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയോട് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആ മൽസരത്തിൽ സൂപ്പർ സ്ട്രൈക്കർ ജീസസ് ജിമിനസ് കളിച്ചിരുന്നില്ല. അദ്ദേഹം പരിക്കിൽ ഒന്നും മുക്തനായിട്ടില്ല. അടുത്ത മത്സരവും അദ്ദേഹത്തിന് നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് വിവരങ്ങൾ പുറത്തുവിടാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. മറ്റു മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തതിലൂടെയാണ് ഇക്കാര്യം ആരാധകർക്ക് മനസ്സിലായത്. താരങ്ങളുടെ പരിക്ക് വിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് വളരെ പുറകിലാണ്. പലപ്പോഴും ബ്ലാസ്റ്റേഴ്സ് അതിനു തയ്യാറാവാറില്ല. ഇത് […]

നോവയാണോ ബ്ലാസ്റ്റേഴ്സിന്റെ ബാലൻസ് ഇല്ലാതാക്കുന്നത്?വിലയിരുത്തലുകളുമായി ആരാധകർ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.ഈ മത്സരത്തിൽ സൂപ്പർതാരം നോവ സദോയി ഇറങ്ങിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച പോലെയുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ പെർഫോമൻസിന് ഇപ്പോൾ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. അതായത് ഇന്നലത്തെ മത്സരത്തിൽ ഏഴ് തവണയാണ് ഡ്രിബിൾ ചെയ്യാൻ ശ്രമിച്ചത്.ആ 7 തവണയും അദ്ദേഹം പരാജയപ്പെടുകയായിരുന്നു. മാത്രമല്ല 21 തവണ അദ്ദേഹത്തിന്റെ പക്കലിൽ നിന്ന് ബോൾ നഷ്ടപ്പെടുകയും […]

വരുന്നു..ഇന്ത്യ vs ബ്രസീൽ മത്സരം!

സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഏറ്റവും ഒടുവിൽ വേൾഡ് കപ്പ് കിരീടം നേടിയത് 2002ലാണ്. കലാശ പോരാട്ടത്തിൽ ജർമ്മനിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അവർ കിരീടം നേടിയത്. താര സമ്പന്നമായ ഒരു സ്‌ക്വാഡ് തന്നെ അന്ന് അവകാശപ്പെടാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. ഇതിഹാസങ്ങളായ റൊണാൾഡോ,റൊണാൾഡീഞ്ഞോ,റിവാൾഡോ,കഫു, റോബർട്ടോ കാർലോസ്,കക്ക എന്നിവരൊക്കെ ബ്രസീലിയൻ ടീമിൽ ഉണ്ടായിരുന്നു. അതിനുശേഷം ബ്രസീലിന് ഇത്തരത്തിലുള്ള ഒരു ടീമിനെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. വേൾഡ് കപ്പ് നേടാനും കഴിഞ്ഞിട്ടില്ല.ഈ ബ്രസീൽ ടീം ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഇന്ത്യക്കെതിരെ ഒരു മത്സരം കളിക്കാൻ […]

KBFC അഭിമാനമാണ്, നിങ്ങളുടെ ലാഭമല്ല: ക്യാമ്പയിൻ തുടരുന്നു

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ആരാധകർ ഒരു ക്യാമ്പയിൻ തന്നെ ആരംഭിച്ചിരുന്നു. യുണൈറ്റഡ് ഫോർ ബെറ്റർ ബ്ലാസ്റ്റേഴ്സ് എന്നായിരുന്നു ഈ ക്യാമ്പയിനിലൂടെ ആരാധകർ ആവശ്യപ്പെടുന്നത്. ഭൂരിഭാഗം വരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരും സോഷ്യൽ മീഡിയയിൽ ഇതിന്റെ ഭാഗമാകുന്നുണ്ട്. ഈ പ്രതിഷേധത്തിന്റെ രണ്ടാം ദിവസമാണ് ഇന്നലെ അരങ്ങേറിയത്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കൂടുതൽ ആഞ്ഞടിക്കുന്ന ആരാധകരെയാണ് നമുക്ക് കാണാൻ കഴിയുന്നത്. അത്തരത്തിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആരാധകർ ആവശ്യപ്പെടുന്ന ചില […]