ഒരുപാട് പണവും സമയവും ചിലവഴിക്കുന്നു,എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ അവരെ സ്നേഹിക്കുന്നു: മഞ്ഞപ്പടയെ കുറിച്ച് തോമസ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഭാഗമായിരുന്നു തോമസ് ചെറിയാൻ.മഞ്ഞപ്പട ഡൽഹിയുടെ ഭാഗമായിരുന്നു ഇദ്ദേഹം.പക്ഷേ നിലവിൽ തോമസ് ചെറിയാൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ്. ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. ഗോകുലം കേരളയിലൂടെ വളർന്ന പ്രതിരോധനിരതാരമാണ് തോമസ്. കഴിഞ്ഞ കുറച്ചു വർഷമായി ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ സ്ഥിര സാന്നിധ്യമാണ്.19 വയസ്സ് മാത്രമുള്ള താരം പ്രതിരോധനിരയിലാണ് കളിക്കുന്നത്. മാത്രമല്ല ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം സ്വന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ […]