നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം,ബ്ലാസ്റ്റേഴ്സ്- ബൊറൂസിയ ഫൈനൽ അവസാന മണിക്കൂറുകളിലേക്ക്!

ഫിയാഗോ ഫാൻസ്‌ കപ്പിന്റെ കലാശ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം ആരംഭിച്ചത്. കടുത്ത പോരാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് ടീമുകളുടെയും ആരാധകർ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. ഈ മത്സരം അതിന്റെ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിക്കുകയാണ്. ഇന്ന് ഉച്ചക്ക് 1:30നാണ് ഈ പോൾ കോമ്പറ്റീഷൻ അവസാനിക്കുക. നിലവിൽ ഒരു ലക്ഷത്തോളം വോട്ടുകൾ ഈ പോളിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. അതിൽ 51% വോട്ടുകൾ […]

ബ്ലാസ്റ്റേഴ്സ് ആരാധകർ റെയിൽവേ സ്റ്റേഷനിലെ തറയിൽ കിടന്ന് ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്:തോമസ് ചെറിയാൻ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ് തോമസ് ചെറിയാൻ.ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. 19 വയസ്സ് മാത്രമുള്ള ഈ താരം പ്രതിരോധ നിരയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട കാര്യം ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ ക്യാപ്റ്റനായി കൊണ്ട് ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ കളിക്കേണ്ട താരമാണ് തോമസ്.ബ്ലാസ്റ്റേഴ്സിനെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. പുതുതായി IFTWC ക്ക് അദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകരെ […]

ബൊറൂസിയക്കെതിരെയുള്ള ഫൈനൽ തുടങ്ങി,ആദ്യ ലീഡ് കേരള ബ്ലാസ്റ്റേഴ്സിന് തന്നെ!

ഇതിനോടകം തന്നെ മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായതാണ് ഫിയാഗോ ഫാൻസ് കപ്പ്. ഫുട്ബോൾ ലോകത്തെ പ്രമുഖ ഇൻഫ്ലുവൻസറായ ഫിയാഗോ ട്വിറ്ററിൽ ഒരു പോൾ കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഫൈനൽ വരെ എത്തിയിട്ടുണ്ട്. കടുത്ത പോരാട്ടത്തിനൊടുവിൽ സ്കോറ്റിഷ് ക്ലബായ സെൽറ്റിക്കിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. AC മിലാൻ,പാർട്ടിസാൻ,സ്റ്റുട്ട്ഗർട്ട് തുടങ്ങിയ ക്ലബ്ബുകളെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇത്രയും ദൂരം മുന്നോട്ടു വന്നിട്ടുള്ളത്. എന്നാൽ ഫൈനൽ മത്സരം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം […]

ഐഎസ്എല്ലിൽ മൊറോക്കൻ താരങ്ങൾ പൊളിച്ചടുക്കുന്നു, പ്രതികരിച്ച് നോഹ സദോയി!

കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഗോവക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നോഹ സദോയി. ഗംഭീര പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. തുടർന്ന് ഈ സീസണിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വന്നു.ബ്ലാസ്റ്റേഴ്സിന് വേണ്ടിയും അസാധാരണ പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.ഡ്യൂറന്റ് കപ്പിൽ 6 ഗോളുകൾ നേടിയ നോഹ ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച രൂപത്തിൽ കളിക്കുന്നത് നോഹ തന്നെയാണ് എന്ന് നമുക്ക് നിസംശയം […]

കിരീടമുയർത്താൻ ബ്ലാസ്റ്റേഴ്സിന് തോൽപ്പിക്കേണ്ടത് ബൊറൂസിയയെ, മറികടക്കേണ്ടത് ഒഫീഷ്യൽ അക്കൗണ്ടിലൂടെ ശക്തി പ്രകടിപ്പിച്ചവരെ!

ഫിയാഗോ ഫാൻസ്‌ കപ്പ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ വളരെയധികം ചർച്ചയാവുന്നുണ്ട്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പോൾ കോമ്പറ്റീഷൻ പ്രമുഖ ഇൻഫ്ലുവൻസറായ ഫിയാഗോ നടത്തുകയായിരുന്നു.അത്ഭുതകരമായ കുതിപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ പോളിൽ നടത്തിയിട്ടുള്ളത്. പല പ്രധാനപ്പെട്ട ക്ലബ്ബുകളെയും പരാജയപ്പെടുത്തിക്കൊണ്ട് സെമിഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തിയിരുന്നു. കടുത്ത പോരാട്ടമാണ് സെമിയിൽ നടന്നിട്ടുള്ളത്.സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്കിനെ കേരള ബ്ലാസ്റ്റേഴ്സ് കടുത്ത പോരാട്ടത്തിനൊടുവിൽ മറികടക്കുകയായിരുന്നു. 52% വോട്ടുകൾ ബ്ലാസ്റ്റേഴ്സ് നേടിയപ്പോൾ 48% വോട്ടുകൾ ആണ് […]

തിരിച്ചുവരവ്..തൂക്കിയടി..ബ്ലാസ്റ്റേഴ്സ് ഫൈനലിൽ..ഇനി തീപാറും!

ഫിയാഗോ ഫാൻസ്‌ കപ്പിൽ ആവേശകരമായ സെമിഫൈനൽ മത്സരത്തിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി നാട്ടിയിരിക്കുന്നു.സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്കിനെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ വിജയിച്ചിട്ടുള്ളത്.ഇനി ഫൈനൽ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പങ്കെടുക്കുക.ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ട് ആണ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഫിയാഗോ ഫാൻസ്‌ കപ്പ് ഇതിനോടകം തന്നെ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയായ ഒന്നാണ്. ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ഫിയാഗോ. അദ്ദേഹം ഫുട്ബോൾ ലോകത്തെ കൂടുതൽ ആരാധകരുള്ള ക്ലബ്ബുകൾ […]

ബ്ലാസ്റ്റേഴ്സ് പരാജയത്തിലേക്കോ? ഫൈനൽ കാണാതെ പുറത്താവാതിരിക്കാൻ കടുത്ത പോരാട്ടം!

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഫിയാഗോയുടെ ഫാൻസ്‌ കപ്പാണ്.ഫുട്ബോൾ ലോകത്ത് കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോൾ കോമ്പറ്റീഷനാണ് ഫിയാഗോ ഫാൻസ്‌ കപ്പ്.Ac മിലാൻ,പാർട്ടിസാൻ,സ്റ്റുട്ട്ഗർട്ട് എന്നിവരെയൊക്കെ പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ എത്തിയിരുന്നു. പക്ഷേ സെമിഫൈനൽ പോരാട്ടം കടുപ്പമേറിയതാണ്. സ്കോട്ടിഷ് വമ്പൻമാരായ സെൽറ്റിക്കും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് സെമിഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.എന്നാൽ കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. ആദ്യം ലീഡ് എടുത്തത് സെൽറ്റിക്ക് തന്നെയായിരുന്നു.പക്ഷേ പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് തിരികെ വന്നു. എന്നാൽ […]

ഇന്ത്യയുടെ ഭാവി വാഗ്ദാനം, കാത്തിരിക്കുന്നത് വലിയ ഫ്യൂച്ചർ:ബ്ലാസ്റ്റേഴ്സ് താരത്തെ പ്രശംസിച്ച് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ സൂപ്പർ താരമാണ് വിബിൻ മോഹനൻ.ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റമില്ല. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാനഘടകം ഇപ്പോൾ വിബിൻ തന്നെയാണ്.ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ലോങ്ങ് പാസ് അക്കുറസിയുള്ള ഇന്ത്യൻ താരം വിബിൻ മോഹനനാണ്.രണ്ട് വിദേശ താരങ്ങൾക്ക് മാത്രമാണ് അദ്ദേഹത്തെ മറികടക്കാൻ കഴിഞ്ഞിട്ടുള്ളത്. മാത്രമല്ല ഈ ലീഗിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷനുകൾ ഉള്ള താരങ്ങളുടെ പട്ടിക എടുത്താലും നമുക്ക് ഈ മലയാളി താരത്തെ കാണാൻ […]

എനിക്ക് മുമ്പ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല: കേരളത്തിലെ ജനങ്ങളെക്കുറിച്ച് സ്റ്റാറേ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ സ്റ്റാറേക്ക് കീഴിൽ ഒരു ശരാശരി തുടക്കമാണ് ഇപ്പോൾ ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്. നാലുമത്സരങ്ങൾ ഐഎസ്എല്ലിൽ കളിച്ചു കഴിഞ്ഞപ്പോൾ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു തോൽവിയും രണ്ട് സമനിലകളും വഴങ്ങേണ്ടിവന്നു.പക്ഷേ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.അത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. സ്വീഡിഷ് പരിശീലകനായ സ്റ്റാറേ ലോകത്തിന്റെ പല ഭാഗങ്ങളിലും പരിശീലിപ്പിച്ചിട്ടുണ്ട്. 15 വർഷത്തോളം പരിശീലക രംഗത്തുള്ള ഒരു വ്യക്തിയാണ് സ്റ്റാറേ. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം എന്ന നിലയിൽ അദ്ദേഹത്തിന് […]

തന്റെ ഏറ്റവും മികച്ച സീസൺ ഏതെന്ന് വെളിപ്പെടുത്തി ക്യാപ്റ്റൻ ലൂണ!

2021/22 സീസണിലാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഈ താരം ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നായിരുന്നു കേരളത്തിലേക്ക് എത്തിയത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് അദ്ദേഹം വലിയ വളർച്ച കൈവരിച്ചു.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ ലൂണക്ക് സാധിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം നടത്തിയ ലൂണ ഇത് ക്ലബ്ബിനോടൊപ്പമുള്ള നാലാമത്തെ സീസണാണ്. അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹത്തെ […]