ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ,മൊത്തം താരങ്ങളിൽ മൂന്നാമൻ,വിബിൻ വിസ്മയിപ്പിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നാലു മത്സരങ്ങളാണ് ഇതുവരെ പൂർത്തിയാക്കി കഴിഞ്ഞിട്ടുള്ളത്.എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ചില താരങ്ങളുണ്ട്.നോഹ സദോയിയും പ്രീതം കോട്ടാലുമൊക്കെ ആ ഗണത്തിൽ വരുന്നതാണ്. കൂടാതെ മലയാളി താരമായ വിബിൻ മോഹനനെ കൂടി ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഗംഭീര പ്രകടനമാണ് അദ്ദേഹം മധ്യനിരയിൽ ഇപ്പോൾ പുറത്തെടുക്കുന്നത്. മത്സരത്തിന്റെ കൺട്രോൾ തന്നെ വിബിന്റെ കാലുകളിലാണ് എന്ന് പറയേണ്ടിവരും. അത്രയും സ്ഥിരതയാർന്ന പ്രകടനം അദ്ദേഹം നടത്തുന്നു.മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ ടീമിന് കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് […]