കേരള ബ്ലാസ്റ്റേഴ്സ് എന്ന് തിരികെയെത്തും? സൂചനകൾ പുറത്ത്!

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത്.മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. പിന്നീട് ഡ്യൂറൻഡ് കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തി.ആരാധകരെ നിരാശപ്പെടുത്തുക മാത്രമാണ് ക്ലബ്ബ് ചെയ്തിട്ടുള്ളത്. ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടുകൊണ്ട് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്തു. പക്ഷേ കൊച്ചിയിലേക്ക് മടങ്ങാൻ അവർ തയ്യാറായിരുന്നില്ല,കൊൽക്കത്തയിൽ തന്നെ തുടരുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. എന്തെന്നാൽ കൊച്ചിയിലെ പനമ്പിള്ളി നഗർ ട്രെയിനിങ് ഗ്രൗണ്ട് കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമായിരുന്നു.സൂപ്പർ ലീഗ് കേരള ക്ലബ്ബുകളാണ് അത് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ […]

പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സ് വിട്ടു?

ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ വിൻഡോ അടച്ചിട്ടുണ്ടെങ്കിലും ഇനിയും ക്ലബ്ബുകൾക്ക് ട്രാൻസ്ഫർ നടത്താൻ സാധിക്കും. ട്രാൻസ്ഫറുകൾ ഇപ്പോഴും പൂർത്തിയായിട്ടില്ല എന്നുള്ള കാര്യം മാർക്കസ് മെർഗുലാവോ അറിയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ സൈൻ ചെയ്യുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.ഇതിനിടെ മറ്റൊരു താരം കൂടി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സമ്മറിൽ ആയിരുന്നു ഡിഫൻസിലേക്ക് ഇന്ത്യൻ സൂപ്പർതാരമായ പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.എന്നാൽ ക്ലബ്ബിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം മോഹൻ ബഗാനിലേക്ക് തിരികെ […]

പെപ്രക്കും സോറ്റിരിയോക്കും സംഭവിച്ചത് എന്ത്? മാർക്കസ് കൃത്യമായ അപ്ഡേറ്റ് നൽകി!

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ സൈനിങ്ങുകൾ ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു.ഇനിയും ചിലപ്പോൾ ഒന്ന് രണ്ട് സൈനിങ്ങുകൾ കൂടി നടന്നേക്കാം എന്നുള്ള റൂമറുകൾ ബാക്കിയാണ്. ഏതായാലും വലിയ ചലനങ്ങൾ ഒന്നും തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചിട്ടില്ല.പല പൊസിഷനുകളും ദുർബലമായി കിടക്കുകയാണ് എന്ന് തന്നെയാണ് ആരാധകർ ആരോപിക്കുന്നത്. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന മണിക്കൂറുകളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു വിദേശ താരങ്ങളെ ഒഴിവാക്കാൻ വേണ്ടി ശ്രമിച്ചിരുന്നു എന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.പെപ്രയെ ലോൺ അടിസ്ഥാനത്തിൽ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു.ജോഷുവ സോറ്റിരിയോയുടെ […]

ക്ഷമ നശിച്ചു,സ്നേഹം അവശേഷിക്കുന്നുണ്ട്: ആഞ്ഞടിച്ച് ആരാധകൻ!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോഹൻ ബഗാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.പെനാൽറ്റി ഷൂട്ടൗട്ടിൽ മോഹൻ ബഗാന് തോൽപ്പിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കിരീടം സ്വന്തമാക്കി.തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമാണ് നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. വളരെയധികം പാഷനോട് കൂടി പോരാടിയ അവർ അർഹിച്ച കിരീടം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. അവരുടെ പരിശീലകനായ ബെനാലിക്കും ഉടമസ്ഥനായ ജോൺ എബ്രഹാമിനും അർഹിച്ച കിരീടമാണ് ലഭിച്ചിട്ടുള്ളത്. നോർത്ത് ഈസ്റ്റ് കൂടി കിരീടം നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ഒറ്റക്കായി. […]

ഇന്ത്യയെ മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്സ്!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരെ അവകാശപ്പെടാൻ സാധിക്കുന്ന ക്ലബ്ബുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് ആണ് എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെയാണ്. സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിന് പുറത്തും സാമൂഹിക മാധ്യമങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ കരുത്ത് കാണിക്കാറുണ്ട്. പക്ഷേ അതിന് ക്ലബ്ബ് എന്ത് തിരികെ നൽകി എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ ആകെ 13 ക്ലബ്ബുകളാണ് ഉള്ളത്. […]

കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന താരത്തെ പഞ്ചാബ് കൊണ്ടുപോയി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏഴ് സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഗോൾകീപ്പർമാർ ആയിക്കൊണ്ട് സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരെ ക്ലബ്ബ് കൊണ്ടുവന്നിരുന്നു. പ്രതിരോധനിരയിലേക്ക് അലക്സാൻഡ്രെ കോയെഫ്,ലിക്മാബം രാകേഷ് എന്നിവരെ ക്ലബ്ബ് സൈൻ ചെയ്തു. മുന്നേറ്റ നിരയിലേക്ക് അമാവിയ,നോഹ് സദോയി,ജീസസ് ജിമിനസ് എന്നിവരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്.വേറെ താരങ്ങൾക്ക് വേണ്ടിയും ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു. ഇനി ബ്ലാസ്റ്റേഴ്സ് കൂടുതൽ താരങ്ങളെ എത്തിക്കുമോ എന്നുള്ളത് വ്യക്തമല്ല.പല പൊസിഷനുകളും ദുർബലമാണ്. അക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ വിമർശനങ്ങൾ ഏൽക്കേണ്ടി […]

അവസാനനിമിഷം സൂപ്പർതാരത്തിനായി ഓഫർ നൽകി ബ്ലാസ്റ്റേഴ്സ്,പക്ഷേ..?

ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ മാർക്കറ്റ് ഇന്നലത്തോടുകൂടി ക്ലോസ് ചെയ്തിട്ടുണ്ട്.പക്ഷേ ട്രാൻസ്ഫർ വിൻഡോ അടച്ചെങ്കിലും സൈനിങ്ങുകൾ ഇനിയും നടക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫ്രീ ഏജന്റ്മാരായ താരങ്ങളെ ക്ലബ്ബുകൾക്ക് കൊണ്ടുവരാൻ സാധിക്കും. ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ വലിയ മുന്നേറ്റങ്ങൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. മികച്ച മൂന്ന് വിദേശ താരങ്ങളെ ക്ലബ്ബ് കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഡൊമസ്റ്റിക് സൈനിങ്ങുകളുടെ കാര്യത്തിൽ ആരാധകർക്ക് നിരാശ മാത്രമാണ് ഉള്ളത്. എന്തെന്നാൽ മികച്ച ഇന്ത്യൻ താരങ്ങളെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നുള്ളതു വാസ്തവമാണ്. […]

ഒന്നും സംഭവിച്ചില്ല, ട്രാൻസ്ഫർ വിൻഡോ അടച്ചു,ബ്ലാസ്റ്റേഴ്സ് ഫാൻസ് രോഷത്തിൽ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങൾ ക്ലബ്ബിനോട് ഗുഡ്ബൈ പറഞ്ഞിരുന്നു.ചെർനിച്ച്,ലെസ്ക്കോവിച്ച്,സക്കയ്,ദിമി,ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരൊക്കെ ക്ലബ്ബ് വിട്ട വിദേശ താരങ്ങളാണ്. കൂടാതെ ജീക്സൺ സിങ്ങിനെ ബ്ലാസ്റ്റേഴ്സ് വലിയ ഒരു തുകക്ക് വിൽക്കുകയും ചെയ്തിരുന്നു. രണ്ട് ഗോൾകീപ്പർമാരും ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിട്ടുണ്ട്. കൂടാതെ പല പൊസിഷനുകളും ദുർബലമാണ്.അതുകൊണ്ടുതന്നെ ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് വേണം പറയാൻ.3 വിദേശ താരങ്ങളെ സൈൻ ചെയ്തു എന്നുള്ളത് മാറ്റി […]

നാണക്കേടിനിടയിലും ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി നോഹ് സദോയി!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയം നേടാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിരുന്നു. കരുത്തരായ മോഹൻ ബഗാനെയാണ് അവർ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് മോഹൻ ബഗാൻ ലീഡ് എടുത്തിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിയത്. രണ്ട് ഗോളുകൾ നേടി കൊണ്ട് അവർ സമനില പിടിക്കുകയായിരുന്നു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. തങ്ങളുടെ ഗോൾകീപ്പറുടെ മികവിൽ അവർ പെനാൽറ്റി ഷൂട്ടൗട്ട് വിജയിച്ചുകൊണ്ട് ഡ്യൂറൻഡ് കപ്പ് […]

മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റും കപ്പടിച്ചു, ഇനി ബാക്കിയുള്ളത് ബ്ലാസ്റ്റേഴ്സ് മാത്രം!

ഇന്ന് ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ മോഹൻ ബഗാനും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ആവേശകരമായ ഒരു മത്സരം തന്നെയാണ് അരങ്ങേറിയത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മോഹൻ ബഗാനെ പരാജയപ്പെടുത്തുകയായിരുന്നു.അങ്ങനെ ഡ്യൂറൻഡ് കപ്പ് കിരീടം നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാൻ മുന്നിട്ടുനിന്നിരുന്നു.കമ്മിങ്‌സ് പെനാൽറ്റിയിലൂടെ അവർക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സഹൽ കൂടി ഗോൾ കണ്ടെത്തി.ഇതോടെ മോഹൻ ബഗാൻ അനായാസം വിജയിക്കുമെന്ന് […]