അത് ക്ലിയർ പെനാൽറ്റി: കടുത്ത പ്രതിഷേധവുമായി നോഹയും ബ്ലാസ്റ്റേഴ്സ് ആരാധകരും!

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയിട്ടുള്ളത്.നോഹയും ജീസസുമാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. രണ്ടുപേരും ഓരോ ഗോളുകൾ വീതവും ഓരോ അസിസ്റ്റുകൾ വീതം സ്വന്തമാക്കുകയായിരുന്നു.എന്നാൽ ഉടൻതന്നെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങിക്കൊണ്ട് ഇത് കളഞ്ഞു കുളിച്ചു. പ്രതിരോധനിരയുടെയും ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെയും പിഴവുകളാണ് ഈ രണ്ട് ഗോളുകൾക്കും വഴി ഒരുക്കിയിട്ടുള്ളത്.മത്സരത്തിൽ ഗോളുകൾ നേടാൻ വേറെയും […]

ഞങ്ങൾ ഇറങ്ങുന്നത് വാശിയോടെ, ചരിത്രം തിരുത്തണം:വിബിൻ മോഹനൻ

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഈ സീസണിലെ രണ്ടാമത്തെ വിജയമാണ് ഇപ്പോൾ ക്ലബ് ലക്ഷ്യം വെക്കുന്നത്. ഒഡീഷ എപ്പോഴും ക്ലബ്ബിന് പണി തരുന്ന എതിരാളികളാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത് ഇവരായിരുന്നു.മാത്രമല്ല കലിംഗയിൽ ഇതുവരെ വിജയിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുമില്ല.ലൊബേറക്കെതിരെ ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങൾ കളിച്ചപ്പോൾ 9 മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങേണ്ടി […]

ലൊബേറ ബ്ലാസ്റ്റേഴ്സിനെ അമ്മാനമാടുന്നവൻ,പണി കിട്ടാൻ സാധ്യതകൾ ഏറെ!

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ മികച്ച വിജയം നേടിക്കൊണ്ട് ആത്മവിശ്വാസത്തോടുകൂടി പിരിയുക എന്നതാവും ക്ലബ്ബിന്റെ ലക്ഷ്യം.എന്നാൽ ഒരിക്കലും വിലകുറച്ച് കാണാൻ കഴിയില്ല. ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പ്രതികാരം കൂടി തീർക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ പുറത്താക്കിയത് ഒഡീഷയാണ്.അവരോട് ആ കണക്ക് തീർക്കേണ്ടതുണ്ട്.കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സ് […]

നോഹയുടെ ഒഡീഷയുടെ വേട്ടമൃഗം,മറുഭാഗത്ത് ബ്ലാസ്റ്റേഴ്സിനെ വേട്ട മൃഗമാക്കിയവർ രണ്ടുപേർ!

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു സുപ്രധാനമായ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഒഡീഷയാണ്.ഇന്ന് 7:30ന് കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. മികച്ച പ്രകടനവും അതുവഴി വിജയവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ഒഡീഷക്കെതിരെ ഒരു കണക്കുകൂടി തീർക്കാൻ ക്ലബ്ബിന് അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത് ഇതേ ഒഡീഷയാണ്. അതുകൊണ്ടുതന്നെ അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ഇരട്ടിമധുരം നൽകുന്ന ഒരു കാര്യമായിരിക്കും.ഈ സീസണിൽ മൂന്നു മത്സരങ്ങൾ കളിച്ചപ്പോൾ […]

നോഹിനെ ആശ്രയിച്ച് ഓടുന്ന വണ്ടിയാണോ ബ്ലാസ്റ്റേഴ്സ്? സ്റ്റാറേ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒരിക്കൽ കൂടി ഇറങ്ങുകയാണ്. എതിരാളികൾ ഒഡീഷ എഫ്സിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അതിൽ കുറഞ്ഞത് ഒന്നും തന്നെ ആരാധകർക്കു വേണ്ട. 3 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം,ഒരു സമനില,ഒരു തോൽവി എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നില വരുന്നത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് സൂപ്പർ താരം […]

കഴിഞ്ഞ മത്സരത്തിൽ നിർഭാഗ്യം, ഇത്തവണ എതിരാളികളുടെ ദൗർബല്യം മുതലാക്കണം: പ്ലാനുകൾ വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് നാലാമത്തെ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുകയാണ്.എതിരാളികൾ ഒഡീഷയാണ്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുന്നത്.ഒരു വിജയം ബ്ലാസ്റ്റേഴ്സിന് അനിവാര്യമാണ്.കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. വിജയിക്കാമായിരുന്ന ഒരു മത്സരമാണ് ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.മത്സരത്തിന്റെ അവസാനത്തിൽ മികച്ച പ്രകടനം ക്ലബ്ബ് നടത്തുകയും ഒരുപാട് ഗോളവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം പാഴാക്കുകയായിരുന്നു.ഏതായാലും ടീമിന്റെ പ്രകടനം മെച്ചപ്പെട്ടു വരികയാണ് എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇന്നത്തെ പ്രസ് കോൺഫറൻസിലും പറഞ്ഞിട്ടുള്ളത്.കൂടാതെ പ്ലാനുകൾ അദ്ദേഹം വ്യക്തമാക്കുകയും […]

ഡ്യൂറന്റ് കപ്പ് കണ്ടവർക്ക് മനസ്സിലാവും, ടീം പുരോഗതിയുടെ പാതയിൽ: ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ ഒഡീഷ എഫ്സിയെയാണ് നേരിടുന്നത്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക.കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാമത്തെ എവേ മത്സരമാണ് കളിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. വിജയിക്കാമായിരുന്ന ഒരു മത്സരമാണ് സമനിലയിൽ കൊണ്ട് കളഞ്ഞത്. പോരായ്മകൾ ഏറെയുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. ബ്ലാസ്റ്റേഴ്സ് ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നത് നേരത്തെ തന്നെ പരിശീലകനായ സ്റ്റാറേ പറഞ്ഞിരുന്നു.ഇന്നത്തെ […]

ബ്ലാസ്റ്റേഴ്സിനെ അറിയാം,വെല്ലുവിളിക്ക് റെഡി: സെർജിയോ ലൊബേറ

ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് മത്സരം നാളെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. എതിരാളികൾ ഒഡീഷ എഫ്സിയാണ്.ഭുബനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഒരു മികച്ച മത്സരം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടുവെങ്കിലും കഴിഞ്ഞ മത്സരത്തിൽ ജംഷെഡ്പൂരിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ ഒഡീഷ കടന്നുവരുന്നത്. ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിട്ടുണ്ട്.ആദ്യം മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും രണ്ടാമത്തെ മത്സരത്തിൽ വിജയിച്ചു.ഏറ്റവും ഒടുവിൽ നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഈ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞാൽ […]

ബ്ലാസ്റ്റേഴ്സ് താരത്തിന് പരിക്ക്, സ്ഥിരീകരിച്ചത് ക്ലബ്ബ് തന്നെ!

ബ്ലാസ്റ്റേഴ്സ് തങ്ങളുടെ നാലാമത്തെ മത്സരത്തിനു വേണ്ടിയുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ ഉള്ളത്.എതിരാളികൾ ഒഡീഷയാണ്.നാളെയാണ് ഈ മത്സരം നടക്കുക. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇതിനു മുൻപ് ബ്ലാസ്റ്റേഴ്സിന് ഒരു തിരിച്ചടി സംഭവിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ താരമായ ഐബൻബാ ഡോഹ്ലിങ്ങിന് പരിക്കേറ്റിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ കാൽമുട്ടിനാണ് പരിക്കേറ്റിലുള്ളത്. ചികിത്സകൾ നല്ല രൂപത്തിൽ നടന്നു വരുന്നു എന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്. വിങ് ബാക്ക് പൊസിഷനിൽ […]

ബംഗളൂരുവിനെതിരെയുള്ള മത്സരം എരിവുള്ളതായിരിക്കും: വ്യക്തമാക്കി അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ആദ്യത്തെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.പനി ബാധിച്ചത് കൊണ്ടായിരുന്നു അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായത്.എന്നാൽ മൂന്നാമത്തെ മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തി. പകരക്കാരന്റെ റോളിൽ ആയിരുന്നു അദ്ദേഹം കഴിഞ്ഞ നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ കളിച്ചിരുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആരാധകർക്ക് സന്തോഷം പകരുന്ന ഒന്നാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഒഡീഷക്കെതിരെ അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഏതായാലും ഈയിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഏത് ക്ലബ്ബാണ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് […]