അതിന് ശേഷം ലൂണ കൂടുതൽ മെച്ചപ്പെടും: പ്രതീക്ഷകൾ വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. ഗുവാഹത്തിയിൽ വച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.നോഹ സദോയിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയിരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നില്ല.ഡെങ്കിപ്പനി ബാധിച്ചത് കൊണ്ടായിരുന്നു അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ലൂണ തിരിച്ചെത്തിയിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജീസസിന്റെ പകരക്കാരനായി കൊണ്ടാണ് ലൂണ […]