ഇതൊന്നും യൂറോപ്പിൽ ഇല്ലാത്തതാണ് : ബുദ്ധിമുട്ട് വിശദീകരിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് വൈകിട്ട് 7:30നാണ് മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിക്കുന്ന ആദ്യത്തെ എവേ മത്സരമാണ് ഇത്. ആദ്യത്തെ ഹോം മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടുവെങ്കിലും രണ്ടാമത്തെ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഇനിയുള്ള മൂന്നു മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം എവേ മത്സരങ്ങളാണ്. ഇന്നത്തെ മത്സരത്തിനുശേഷം ഒഡീഷ,മുഹമ്മദൻ എസ്സി എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടാനുള്ളത്. ഈ മത്സരങ്ങൾ ഒക്കെ തന്നെയും അവരുടെ തട്ടകത്തിൽ […]