തോറ്റു പുറത്തായി,എന്നാൽ കൊൽക്കത്ത വിട്ട് വരേണ്ടതില്ലെന്ന് തീരുമാനിച്ച് ബ്ലാസ്റ്റേഴ്സ്!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബദ്ധവൈരികളായ ബംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർഹെ പെരേര ഡയസ് നേടിയ ഗോളാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ കന്നി കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ് അതേസമയം മോഹൻ ബഗാനും ബംഗളൂരു എഫ്സിയും തമ്മിലാണ് സെമിയിൽ […]

ഹാപ്പി അല്ലേ? കേരള ബ്ലാസ്റ്റേഴ്സിന് ബംഗളൂരുവിന്റെ വക ട്രോളോട് ട്രോൾ!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിരവൈരികളായ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ജോർഹെ പെരേര ഡയസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. സുനിൽ ഛേത്രിയായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്. മത്സരത്തിൽ അർഹിച്ച തോൽവി തന്നെയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്. കാരണം മോശം പ്രകടനം തന്നെയാണ് ക്ലബ്ബ് കാഴ്ചവച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് ബംഗളൂരു […]

അവസാന നിമിഷം ഡയസിന്റെ ഗോൾ, അർഹിച്ച തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ്!

ഡ്യൂറൻഡ് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയും ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തിട്ടുണ്ട്. മുൻ കേരള ബ്ലാസ്റ്റേഴ്സ് ഡയസിന്റെ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ചില മാറ്റങ്ങൾ ഒക്കെ വന്നിരുന്നു.സഹീഫ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. മത്സരം ആരംഭിച്ച ഉടനെ തന്നെ ഗോൾകീപ്പർ സോം കുമാറിന് പരിക്കേൽക്കുകയായിരുന്നു.ഡയസിന്റെ തലയുമായി കൂട്ടിയിടിച്ചതിന് തുടർന്നാണ് അദ്ദേഹത്തിന് പരിക്കേറ്റത്.തുടർന്ന് താരം കളത്തിൽ […]

അവരാണ് ഏറ്റവും ഫോമിലുള്ളവർ:ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് എതിർകോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിൽ ഇറങ്ങുന്നുണ്ട്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഏഴു മണിക്കാണ് മത്സരം. കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ പോരാട്ടം നടക്കുക. രണ്ടു ടീമുകളും മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ ഒരു തീപാറും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 16 ഗോളുകൾ നേടിയ ടീമാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ എതിരാളികളും മോശമല്ല.ആകെ 10 ഗോളുകൾ നേടിയ അവർ ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. അവരെ […]

മക്ലാരനെക്കാളും സാലറി ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തു, പക്ഷേ യോവെറ്റിച്ചിന്റെ ആവശ്യം ഇരട്ട തുക, നടക്കാതെ പോയതിന്റെ കാരണങ്ങൾ!

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച താരങ്ങളിൽ ഒരാളാണ് സ്റ്റീവൻ യോവെറ്റിച്ച്.മോന്റെനെഗ്രൻ താരമാണ് ഇദ്ദേഹം. പ്രമുഖ ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ,സെവിയ്യ എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിക്കുകയും ഗോളടിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഗ്രീക്ക് വമ്പൻമാരായ ഒളിമ്പിയാക്കോസിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. അത്രയും മികച്ച ഒരു താരത്തിനു വേണ്ടിയാണ് ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ സ്കിൻകിസ് ശ്രമങ്ങൾ നടത്തിയത്.അത് നടക്കാതെ പോയി. രണ്ട് തവണ ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിരുന്നുവെങ്കിലും അത് റിജക്റ്റ് ചെയ്യപ്പെടുകയായിരുന്നു.സാലറിയുടെ […]

ഒന്നും സംഭവിച്ചിട്ടില്ല : പറഞ്ഞ വാക്ക് പാലിച്ച് മെർഗുലാവോ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോക്ക് നിരന്തരം നേരിടേണ്ടി വരുന്ന ചോദ്യം ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് എന്തായി എന്നുള്ളതായിരുന്നു.48 മണിക്കൂറുകൾ നിർണായകമാണെന്ന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അതിനുള്ളിൽ സൈനിങ്ങ് നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകർ അദ്ദേഹത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. ഏറ്റവും ഒടുവിൽ ഇന്നലെ വൈകീട്ട് ഒരു അപ്ഡേറ്റ് അദ്ദേഹം നൽകി. രാത്രി കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പുമായി ബന്ധപ്പെടും,എന്നിട്ട് സൈനിങ്ങ് എന്തായി എന്നുള്ളത് പരിശോധിക്കും എന്നായിരുന്നു […]

ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ സൂപ്പർ താരത്തിനു വേണ്ടി കഠിന പരിശ്രമങ്ങൾ നടത്തുന്നു, സ്ഥിരീകരിച്ച് മെർഗുലാവോ!

പറയത്തക്ക രൂപത്തിലുള്ള സൈനിങ്ങുകൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു. കൂടാതെ രാകേഷ്,അമാവിയ എന്നിവരെയും സ്വന്തമാക്കി. വിദേശ താരങ്ങളായി കൊണ്ട് നോഹ് സദോയി,കോയെഫ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. എന്നാൽ ഈ സൈനിങ്ങുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സംതൃപ്തരല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.കൂടുതൽ താരങ്ങളെ കൊണ്ടുവരാൻ അവർ ആവശ്യപ്പെടുന്നുണ്ട്. പ്രധാനമായും ഒരു വിദേശ സ്ട്രൈക്കറെ വേണം. കൂടാതെ റൈറ്റ് വിങ്ങിലേക്ക് ഒരു മുന്നേറ്റ […]

ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് ആവശ്യപ്പെട്ടത് മൂന്ന് സൂപ്പർ താരങ്ങളെ,സംഭവിച്ചത് എന്ത്?

കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്വാപ് ഡീലിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു.മറ്റൊന്നുമല്ല, ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ തന്റെ പഴയ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് തന്നെ പോകാൻ ആഗ്രഹിക്കുന്നുണ്ട്.അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ അവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇതുവരെ ഇക്കാര്യത്തിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല. എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ പ്രമുഖ മാധ്യമപ്രവർത്തകനായ ആശിഷ് നേഗി നൽകിയിട്ടുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ആവശ്യപ്പെട്ടത് മോഹൻ സൂപ്പർ താരം ദീപക് […]

കൊച്ചിയിൽ ആറുമത്സരങ്ങൾ,മിനിമം 10 കേരള താരങ്ങൾ,സൂപ്പർ ലീഗിന്റെ റൂളുകളും ഫിക്സ്ച്ചറുകളും പുറത്ത് വന്നു!

കേരളത്തിലെ ഫുട്ബോൾ ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് സൂപ്പർ ലീഗ് കേരളക്ക് വേണ്ടിയാണ്. കേരളത്തിലെ ആറ് പ്രമുഖ ടീമുകൾ തമ്മിലാണ് ഈ കോമ്പറ്റീഷനിൽ മാറ്റുരക്കുന്നത്.കൊച്ചി,മലപ്പുറം,കാലിക്കറ്റ്,കണ്ണൂർ,തൃശ്ശൂർ,തിരുവനന്തപുരം എന്നിവരാണ് ടീമുകൾ.4 സ്റ്റേഡിയങ്ങളിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്.കൊച്ചി,തിരുവനന്തപുരം,മലപ്പുറം,കോഴിക്കോട് എന്നിവിടങ്ങളിൽ വച്ചുകൊണ്ടാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇതിന്റെ ഫിക്സ്ച്ചർ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. ആദ്യ മത്സരത്തിൽ മലപ്പുറവും കൊച്ചിയും തമ്മിലാണ് ഏറ്റുമുട്ടുക. സെപ്റ്റംബർ ഏഴാം തീയതി കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് കൊണ്ട് തന്നെയാണ് സൂപ്പർ […]

ബ്ലാസ്റ്റേഴ്സ് ഒരു പ്രൊഡക്ഷൻ ഹൗസ്, എല്ലാവർക്കും വാരിക്കോരി കൊടുക്കും: രൂക്ഷ വിമർശനവുമായി ആരാധകൻ!

അടുത്തമാസം ഇന്റർ കോണ്ടിനെന്റൽ കപ്പിലാണ് ഇന്ത്യയുടെ ദേശീയ ടീം കളിക്കുന്നത്.രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കേണ്ട വരിക. മൗറീഷ്യസ്,സിറിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.ഹൈദരാബാദിൽ വെച്ചുകൊണ്ടാണ് മത്സരം നടത്തുക. പുതിയ പരിശീലകൻ മനോളോ മാർക്കസിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ പരിശീലകൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എടുത്ത് പറയേണ്ട കാര്യം ഒരൊറ്റ ബ്ലാസ്റ്റേഴ്സ് താരവും ടീമിൽ ഇടം നേടിയിട്ടില്ല എന്നുള്ളതാണ്. മുൻപ് ജീക്സൺ സിംഗ് എങ്കിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു കൊണ്ട് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ […]