“ആദ്യ പകുതിയിൽ മത്സരം മികച്ചതായിരുന്നു” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടിജി പുരുഷോത്തമൻ
എഫ്‌സി ഗോവയോടേറ്റ തോൽവി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളെ അതിവിദൂരതയിലേക്കാണ് നീക്കിയത്. ആറാമതുള്ള മുംബൈ സിറ്റി എഫ്‌സിക്കെതിരെ എട്ടു പോയിന്റുകൾ അകലെയാണ് ടീം. ഇനി ലീഗിൽ ബാക്കിയുള്ളത് മൂന്ന് മത്സരങ്ങൾ മാത്രവും. ഗോവക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതോടെ, മധ്യനിരയിൽ അവസരങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രശ്നം ഉണ്ടായെന്ന് പരിശീലകൻ ടിജി പുരുഷോത്തമൻ പറഞ്ഞു. ആദ്യപകുതിയിൽ നന്നായി കളിച്ചുവെന്നും രണ്ടും പകുതിയുടെ തുടക്കത്തിൽ വഴങ്ങിയ ഗോൾ ടീമിന്റെ ആക്കത്തെ ഇല്ലാതാക്കിയെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടിജി […]