ഞങ്ങൾക്ക് നല്ലൊരു ഫിനിഷിംഗ് ലൈനപ്പുമുണ്ട്:സ്റ്റാറേ
ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് സ്വന്തം മൈതാനത്ത് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ തോറ്റത്.മത്സരത്തിന്റെ ആദ്യപകുതിയിൽ മോശം പ്രകടനമായിരുന്നു. പിന്നീട് പകരക്കാരായി ചില താരങ്ങൾ വന്നതോടുകൂടിയാണ് പ്രകടനം മെച്ചപ്പെട്ടത്.കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയപ്പോഴും അങ്ങനെ തന്നെയാണ് സംഭവിച്ചത്. പകരക്കാരായി വന്ന താരങ്ങൾ കൂടുതൽ മികച്ച പ്രകടനം നടത്തുകയായിരുന്നു. അതിന്റെ ഫലമായി കൊണ്ട് മത്സരത്തിന്റെ അവസാനത്തിൽ കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കാനും ഭീഷണികൾ ഉയർത്താനും ക്ലബ്ബിന് കഴിഞ്ഞു.സ്റ്റാറേയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ കൂടുതൽ ഫലം കാണുന്നു […]