അതേ..ഞാൻ ഇവിടെയുണ്ട് : ആരാധകരുടെ വിളി കേട്ട് നോഹ!
കേരള ബ്ലാസ്റ്റേഴ്സ് ത്രസിപ്പിക്കുന്ന ഒരു വിജയമാണ് ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെ നേടിയിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ലീഡ് കണ്ടെത്തിയത് എതിരാളികളാണ്.പക്ഷേ പിന്നീട് മികച്ച പ്രകടനം നടത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നു.നോഹ,പെപ്ര എന്നിവർ നേടിയ കിടിലൻ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്. നോഹയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.മത്സരത്തിൽ ഉടനീളം വളരെ ഊർജ്ജസ്വലനായി കൊണ്ടാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ ഗോൾ വേൾഡ് ക്ലാസ് ഗോളാണ് എന്ന് നമുക്ക് പറയാൻ കഴിയും.വിങ്ങിലൂടെ ചാട്ടുളി പോലെ കയറിയ നോഹ പ്രതിരോധനിര […]