ഈ വിജയം ആരാധകർ അർഹിച്ചത്,മത്സരത്തിന്റെ പകുതികൾ വ്യത്യസ്തം: സ്റ്റാറേ പറയുന്നു!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ആദ്യ വിജയം കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളിന് പിറകിൽ പോയ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.മത്സരത്തിന്റെ അവസാനത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. മത്സരത്തിന്റെ ആദ്യത്തെ 15 മിനിറ്റ് ബ്ലാസ്റ്റേഴ്സ് മികച്ച രൂപത്തിൽ കളിക്കുകയും ആക്രമണങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് അത് തുടരാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ വിഷ്ണുവിലൂടെ അവർ ലീഡ് എടുക്കുകയായിരുന്നു. ഇതോടെ കേരള […]