ലോണിൽ വിട്ട നിഹാൽ നടത്തുന്നത് ഗംഭീര പ്രകടനം,ബ്ലാസ്റ്റേഴ്സിന് വിമർശനം, പ്രശംസിച്ച് പരിശീലകൻ!
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച മലയാളി താരമാണ് നിഹാൽ സുധീഷ്.എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ ക്ലബ്ബ് ലോൺ അടിസ്ഥാനത്തിൽ പറഞ്ഞു വിടുകയായിരുന്നു. പഞ്ചാബ് എഫ്സിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിര സാന്നിധ്യമാവാൻ അദ്ദേഹത്തിന് സാധിച്ചു.നിലവിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഗംഭീര പ്രകടനമാണ് നിഹാൽ നടത്തിയിട്ടുള്ളത്.വിങ്ങിൽ അദ്ദേഹത്തിന്റെ മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ വല്ലാതെ അലട്ടിയിരുന്നു.ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് ഒഡിഷയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ […]