നമുക്ക് അങ്ങനെ ഒരുപാട് താരങ്ങളെ വാങ്ങി കൂട്ടേണ്ട ആവശ്യമില്ല: കാരണ സഹിതം വ്യക്തമാക്കി സ്കിൻകിസ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വേണ്ടത്ര സൈനിങ്ങുകൾ ഒന്നും നടത്തിയിട്ടില്ല. പ്രത്യേകിച്ച് ഡൊമസ്റ്റിക് സൈനിങ്ങുകളുടെ കാര്യത്തിലാണ് ആരാധകർക്ക് വലിയ എതിർപ്പുകൾ ഉള്ളത്.ആരാധകർ ആഗ്രഹിച്ച പോലെ മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ഡയറക്ടർ സ്കിൻകിസിനു ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സഹൽ,ജീക്സൺ തുടങ്ങിയ ഒരുപാട് മികച്ച ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്സ് വിറ്റൊഴിവാക്കിയിരുന്നു.എന്നാൽ അതിന് സമാനമായ താരങ്ങളെ കൊണ്ടുവരാൻ ക്ലബ്ബിന് സാധിക്കാതെ പോവുകയായിരുന്നു.എന്നാൽ ഇതിനെല്ലാം ഒരു വിശദീകരണം ഡയറക്ടർ നൽകിയിട്ടുണ്ട്.ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി അമിതമായി […]

ബ്രൂണോ ഫെർണാണ്ടസിനെ പരിശീലിപ്പിച്ച പരിശീലകൻ,ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് പ്ലാനുകളെ കുറിച്ച് സംസാരിച്ച് മൊറൈസ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുകൊണ്ടാണ് തുടങ്ങിയിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.ആ മത്സരത്തിലെങ്കിലും വിജയിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് തിരികെ വരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറേയും അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ബിയോൺ വെസ്ട്രോമുമാണ് ക്ലബ്ബിനകത്ത് ഉള്ളത്.കൂടാതെ പുതുതായി സെറ്റ് പീസ് പരിശീലകനെ കൂടി ക്ലബ്ബ് നിയമിച്ചിരുന്നു. പോർച്ചുഗീസുകാരനായ ഫ്രഡറിക്കോ […]

ആരാധകരാണ് അന്ന് ഞങ്ങളെ വിജയത്തിലേക്ക് നയിച്ചത് : സ്വാധീനം തുറന്നുപറഞ്ഞ് വിബിൻ!

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു എഫ്സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യത്തിൽ രണ്ട് ഗോളുകൾ ബ്ലാസ്റ്റേഴ്സ് വഴങ്ങുകയായിരുന്നു.എന്നാൽ പിന്നീട് 4 ഗോളുകൾ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര തിരിച്ചുവരവ് നടത്തി. ഒരു വലിയ ആരാധക കൂട്ടത്തിനു മുന്നിൽ വച്ചുകൊണ്ടാണ് ഈ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.ആരാധകരുടെ കരുത്തിലാണ് ആ വിജയം നേടിയത് എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ വിബിൻ മോഹനൻ […]

ഫാബിയാൻ ഷ്ളൂസ്നെർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തി, പക്ഷേ?

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ വേണ്ടിയായിരുന്നു.ദിമി പോയതിനുശേഷം പല താരങ്ങൾക്ക് വേണ്ടിയും ബ്ലാസ്റ്റേഴ്സ് വലിയ പരിശ്രമങ്ങൾ നടത്തി.പലതും വിഫലമാവുകയായിരുന്നു.ഏറ്റവും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത് ജീസസ് ജിമിനസിനെയാണ്. ഫുട്ബോൾ ലോകത്തെ പല പ്രധാനപ്പെട്ട സ്ട്രൈക്കർമാർക്ക് വേണ്ടിയും ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ സ്കിൻകിസ് ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അതെല്ലാം വിഫലമാവുകയായിരുന്നു. പല വമ്പൻ താരങ്ങൾക്ക് വേണ്ടിയും സ്കിൻകിസ് ശ്രമങ്ങൾ നടത്തി എന്ന കാര്യത്തിൽ തീർച്ചയായും അദ്ദേഹം […]

മൂല്യം കൂടിയ മധ്യനിര താരങ്ങൾ,ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തത് ക്യാപ്റ്റൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെട്ടത്. എന്നാൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ നിഴലിച്ചു കണ്ട അഭാവം അഡ്രിയാൻ ലൂണയുടേത് തന്നെയായിരുന്നു. അദ്ദേഹം ഇല്ലാത്തതിന്റെ കുറവ് ശരിക്കും ആ മത്സരത്തിൽ നമുക്ക് കാണാൻ കഴിഞ്ഞിരുന്നു. പനി കാരണമായിരുന്നു അദ്ദേഹത്തിന് ആദ്യ മത്സരം നഷ്ടമായിരുന്നത്.എന്നാൽ അടുത്ത മത്സരത്തിന് അദ്ദേഹം ഉണ്ടാകും എന്നുള്ള കാര്യം പരിശീലകൻ സ്റ്റാറേ സ്ഥിരീകരിച്ചിരുന്നു.അടുത്ത മത്സരം ഞായറാഴ്ച ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് […]

മൂല്യം കൂടിയ മുന്നേറ്റ നിര താരങ്ങൾ,ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായത് രണ്ടുപേർ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ പഞ്ചാബിനോടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയിരുന്നത്.പക്ഷേ തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് ആഘാതം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ഈ മത്സരത്തിലെ രണ്ട് പോസിറ്റീവുകൾ നോഹ സദോയിയും ജീസസ് ജിമിനസുമാണ്.നോഹയാണ് മുന്നേറ്റ നിരയിൽ ഒരല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന് അർഹിച്ച പിന്തുണ മധ്യനിരയിൽ നിന്നോ മറ്റുള്ള പൊസിഷനുകളിൽ നിന്നോ […]

രാഹുലിനെ വിലക്കണം, പ്രതിഷേധം ഉയരുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിൽ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ആരാധകർ ഉള്ളത്.പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ സ്വന്തം മൈതാനത്ത് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു തോൽവി.ഒരു ഗോളും ഒരു അസിസ്റ്റും നേടി ക്കൊണ്ട് ലൂക്ക മേയ്സൺ ഈ മത്സരത്തിൽ തിളങ്ങുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുൽ അദ്ദേഹത്തെ ചെയ്യുകയായിരുന്നു. തുടർന്ന് താരത്തിന്റെ താടിയെല്ലിന് പൊട്ടൽ ഉണ്ടായി. രണ്ട് പൊട്ടലുകളാണ് ഉള്ളത്. അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്. ആറ് ആഴ്ച മുതൽ 8 ആഴ്ച വരെ ലൂക്ക […]

കൊച്ചിയിലെ ആരാധകർ തിരിച്ചടിയാവുന്നത് ബ്ലാസ്റ്റേഴ്സിന് തന്നെയാണ്: കാരണസഹിതം പറഞ്ഞ് ലൂക്ക!

കേരള ബ്ലാസ്റ്റേഴ്സിന് ആദ്യമത്സരത്തിൽ തന്നെ തോൽവി വഴങ്ങേണ്ടി വന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകിയ കാര്യമാണ്.പഞ്ചാബ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. അവരുടെ സൂപ്പർ താരമായ ലൂക്ക മേയ്സണാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സെലിബ്രേഷൻ വലിയ രൂപത്തിൽ ശ്രദ്ധ നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കുള്ള ഒരു മറുപടിയാണ് ആ സെലിബ്രേഷൻ എന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം.പകരക്കാരനായി ഇറങ്ങി അദ്ദേഹം നടത്തിയ തകർപ്പൻ പ്രകടനം പഞ്ചാബിന് തുണയാവുകയായിരുന്നു. ആരാധകർ തനിക്കെതിരെ […]

ബ്ലാസ്റ്റേഴ്സ് ആരാധകരെ..അത് നിങ്ങൾക്കുള്ള മറുപടിയാണ്:ലൂക്ക മേയ്സെൻ പറഞ്ഞത് കേട്ടോ?

കേരള ബ്ലാസ്റ്റേഴ്സിന് ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ടു കൊണ്ട് തുടങ്ങേണ്ടി വരികയായിരുന്നു.പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.ലൂക്ക മേയ്സനാണ് മത്സരത്തിൽ അവർക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്. ഒരു പെനാൽറ്റി ഗോൾ നേടിയ അദ്ദേഹം ഒരു അസിസ്റ്റ് ഒരുക്കുകയും ചെയ്യുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ശേഷമാണ് അദ്ദേഹം മാസ്മരിക പ്രകടനം പുറത്തെടുത്തത്.പെനാൽറ്റി ഗോൾ നേടിയതിനുശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷൻ വലിയ രൂപത്തിൽ ചർച്ചയായിരുന്നു.ബ്ലാസ്റ്റേഴ്സിന്റെ കോർണർ ഫ്ലാഗ് അദ്ദേഹം ഊരി മാറ്റുകയായിരുന്നു.തുടർന്ന് തന്റെ ജേഴ്സി അതിൽ നാട്ടുകയും […]

രാഹുൽ കാണിച്ചത് വൻ അതിക്രമം: പൊട്ടിത്തെറിച്ച് പഞ്ചാബ് എഫ്സി!

ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ തോറ്റു കൊണ്ട് തുടങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി.കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് ഓണനാളിൽ പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ക്ലബ്ബിന്റെ തോൽവി.ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമിനസായിരുന്നു ഏക ഗോൾ സ്വന്തമാക്കിയിരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെ മോശം പ്രകടനമാണ് ഈ തോൽവിക്ക് കാരണമായത്. മാത്രമല്ല മത്സരത്തിന്റെ അവസാനത്തിൽ മലയാളി താരം രാഹുൽ കെപി വളരെയധികം അഗ്രസീവ് ആവുകയും ചെയ്തിരുന്നു.പഞ്ചാബ് സൂപ്പർ താരമായ ലൂക്ക മേയ്സെനെ രാഹുൽ കടുത്ത രീതിയിൽ ഫൗൾ ചെയ്തിരുന്നു. […]