സുരക്ഷിതമായ കൈകളിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്:ബ്ലാസ്റ്റേഴ്സ് ഫാൻസിനോട് സ്പോർട്ടിങ് ഡയറക്ടർ!

കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനായിരുന്നു. മൂന്ന് തവണയും ഇന്ത്യൻ സൂപ്പർ ലീഗിന്റെ നോക്കോട്ട് ഘട്ടത്തിലേക്ക് എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരുതവണ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.പക്ഷേ 3 വർഷം പരിശീലിപ്പിച്ചിട്ടും ഒരു കിരീടം പോലും നേടാൻ കഴിഞ്ഞില്ല എന്നത് ഒരു വലിയ പോരായ്മയായി കൊണ്ട് അവിടെ മുഴച്ച് നിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മാറി ചിന്തിച്ചത്.ഇവാൻ വുക്മനോവിചച്ചിനെ ക്ലബ്ബ് ഒഴിവാക്കുകയായിരുന്നു. പകരം പുതിയ ഒരു പരിശീലകന് […]

സോം ചില്ലറക്കാരനല്ല:പുകഴ്ത്തി സ്പോർട്ടിങ് ഡയറക്ടർ!

കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ രണ്ട് ഗോൾ കീപ്പർമാറായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞിരുന്നത്.ഒരാൾ ലാറ ശർമയായിരുന്നു. മറ്റൊരാൾ വെറ്ററൻ താരമായ കരൺജിത് സിങായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ഗോൾകീപ്പർമാരെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായി വരികയായിരുന്നു. അങ്ങനെയാണ് നോറ ഫെർണാണ്ടസിനേയും സോം കുമാറിനെയും കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിരുന്നത്. നിലവിൽ നാല് ഗോൾ കീപ്പർമാർ ബ്ലാസ്റ്റേഴ്സിനുണ്ട്. മുകളിൽ പറഞ്ഞ രണ്ടു പേരെ കൂടാതെ സച്ചിൻ സുരേഷ്, മുഹമ്മദ് അർബ്ബാസ് എന്നിവരാണ് മറ്റ് രണ്ട് പേർ.സച്ചിൻ ഇപ്പോഴും പരിക്കിൽ നിന്നും പൂർണമായും […]

ഞാൻ നിങ്ങൾക്കൊരു ഉറപ്പ് നൽകാം : ആരാധകരോട് അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ പുതിയ സീസണിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാധകർ എല്ലാവരും ഉറ്റു നോക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ സീസണിലേക്കാണ്.ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തങ്ങളുടെ സ്‌ക്വാഡ് പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഇനിയും ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ നടത്താൻ ബാക്കിയുണ്ട്. ചുരുങ്ങിയത് ഒരു കിരീടം എങ്കിലും നേടുക എന്നുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.കാരണം ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ആ കണക്ക് തിരുത്തി കുറിക്കാൻ വേണ്ടിയുള്ള […]

ഇനി ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന ടീമല്ല ബ്ലാസ്റ്റേഴ്സ് :അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് തയ്യാറെടുക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കാരണം ഇത്തവണ വലിയൊരു മാറ്റം ക്ലബ്ബിനകത്ത് സംഭവിച്ചിട്ടുണ്ട്. എന്തെന്നാൽ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ എത്തിയിട്ടുണ്ട്. വലിയൊരു ദൗത്യമാണ് അദ്ദേഹത്തിൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഏൽപ്പിച്ചിട്ടുള്ളത്. ക്ലബ്ബിന് കന്നിക്കിരീടം നേടിക്കൊടുക്കുക എന്നതാണ് ആ ദൗത്യം. ഇതുവരെ ഈ പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.തായ്‌ലാൻഡിൽ മികച്ച പ്രകടനങ്ങൾ നടത്തി വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഡ്യൂറൻഡ് കപ്പിൽ ഇപ്പോൾ ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്. ആദ്യത്തെ മൂന്നു […]

എന്താണ് സ്റ്റാറേയുടെ കരുത്ത്? കളിക്കുക വെർട്ടിക്കൽ ഫുട്ബോളെന്ന് ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് ഇതിനോടകം തന്നെ തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്.3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അവർക്ക് നേടാൻ കഴിഞ്ഞു.പക്ഷേ എതിരാളികൾ പൊതുവേ ദുർബലരായിരുന്നു.ഇനിയാണ് യഥാർത്ഥ പരീക്ഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരിക. പുതിയ പരിശീലകനായ മികയേൽ സ്റ്റാറെ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. തന്റെ ആദ്യത്തെ ഒഫീഷ്യൽ മാച്ചിൽ തന്നെ 8 ഗോളുകൾ നേടിക്കൊണ്ട് വിജയം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ […]

നമുക്ക് ഉടനെ തന്നെ കാണാം ബ്രോ:മക്ലാരന് ലൂണയുടെ മറുപടി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് മോഹൻ ബഗാൻ ഒരു കിടിലൻ താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കളിച്ചിട്ടുള്ള ഓസ്ട്രേലിയൻ സൂപ്പർ താരം ജാമി മക്ലാരനെയാണ് മോഹൻ ബഗാൻ കൊണ്ടുവന്നിട്ടുള്ളത്.ഓസ്ട്രേലിയൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മക്ലാരന്റെ പേരിലാണ്. നിരവധി തവണ അവിടുത്തെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് മക്ലാരൻ. ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യതയുള്ള താരവും ഇദ്ദേഹം തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് […]

റാഫേൽ അഗുസ്റ്റോയെ ഓർമ്മയില്ലേ? അദ്ദേഹം കേരളത്തിലേക്ക് കളിക്കാനെത്തുന്നു!

സൂപ്പർ ലീഗ് കേരളയാണ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം.6 ടീമുകളാണ് സൂപ്പർ ലീഗ് കേരളയിലെ ആദ്യ എഡിഷനിൽ ഏറ്റുമുട്ടുന്നത്. കൊച്ചിയിലും മഞ്ചേരിയിലും വെച്ചുകൊണ്ടാണ് മത്സരങ്ങൾ നടക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ടീമുകൾ ഇപ്പോൾ പരിശീലകരേയും താരങ്ങളെയും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന തിരക്കിലാണ്. ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്നുണ്ട്. മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച പല താരങ്ങളും സൂപ്പർ ലീഗ് കേരളയിൽ എത്തുന്നുണ്ട്. മുമ്പ് ഐഎസ്എല്ലിൽ ഉണ്ടായിരുന്ന പരിശീലകരെയും എത്തിക്കാൻ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്.വലിയ രൂപത്തിലുള്ള […]

മഞ്ചേരിയിൽ AIFF ന്റെ കളി വരുന്നു,വിശദ വിവരങ്ങൾ ഇങ്ങനെ!

കേരളത്തിലെ ഫുട്ബോൾ ആരാധകർ ലോകപ്രശസ്തമാണ് എന്ന് തന്നെ പറയേണ്ടിവരും.ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് ഇന്റർനാഷണൽ മാധ്യമങ്ങൾ പോലും ഇവിടുത്തെ ഫുട്ബോൾ ആരാധകരുടെ ക്രേസ് വാർത്തയാക്കിയിരുന്നു. കേരളത്തിൽ തന്നെ ഫുട്ബോളിന് ഏറ്റവും കൂടുതൽ വേരോട്ടമുള്ളത് മലപ്പുറത്താണ്. മഞ്ചേരിയിൽ മത്സരങ്ങൾ സംഘടിപ്പിച്ചപ്പോൾ എല്ലാം അത് വലിയ വിജയമായ ചരിത്രം മാത്രമാണ് ഉള്ളത്. സന്തോഷ് ട്രോഫിയിലെ ജനപങ്കാളിത്തമൊക്കെ ഇന്ത്യയിൽ തന്നെ വലിയ ചർച്ചയായ ഒരു കാര്യമാണ്.ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ രണ്ട് ചാരിറ്റി മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിലൊന്ന് മഞ്ചേരിയിലാണ്.മറ്റൊന്ന് […]

ഒച്ചിഴയുമോ ഇങ്ങനെ? ബ്ലാസ്റ്റേഴ്സിന്റെ മെല്ലെപ്പോക്കിനെതിരെ രൂക്ഷ വിമർശനം!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ആറ് സൈനിങ്ങുകളാണ് ഈ സമ്മറിൽ നടത്തിയിട്ടുള്ളത്.രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. കൂടാതെ അമാവിയ,രാകേഷ് എന്നിവരെയും ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിരുന്നു. വിദേശ താരങ്ങളായിക്കൊണ്ട് നോഹ് സദോയി,അലക്സാൻഡ്രെ കോയെഫ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.അതേസമയം പല സുപ്രധാന താരങ്ങളും ക്ലബ്ബ് വിടുകയും ചെയ്തിരുന്നു. മാർക്കോ ലെസ്ക്കോവിച്ച്,ഫെഡോർ ചെർനിച്ച്,സക്കായ്,ദിമിത്രിയോസ്,ജീക്സൺ സിംഗ് എന്നിവരൊക്കെ ബ്ലാസ്റ്റേഴ്സ് വിടുകയും ചെയ്തു.എന്നാൽ ഇവർക്കൊക്കെ കൃത്യമായ പകരക്കാരെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞോ എന്നതാണ് ആരാധകർ അലട്ടുന്ന കാര്യം. പ്രത്യേകിച്ച് ഒരു സെന്റർ സ്ട്രൈക്കറെ ഇതുവരെ […]

ഇന്ത്യൻ താരങ്ങൾ ഇന്ത്യയിൽ മാത്രം കളിച്ചിട്ട് കാര്യമില്ല, താഴ്ന്ന ഡിവിഷനിലാണെങ്കിലും വിദേശത്ത് പോയി കളിക്കണം:മനോളോ മാർക്കെസ്

സമീപകാലത്ത് വളരെ മോശം പ്രകടനമാണ് ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.ഏഷ്യൻ കപ്പിൽ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു കൊണ്ട് ഇന്ത്യ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിലും ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു.അങ്ങനെയാണ് ഇന്ത്യൻ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന്റെ സ്ഥാനം നഷ്ടമായിരുന്നത്. നിലവിൽ ഇന്ത്യയുടെ പരിശീലക സ്ഥാനത്തുള്ളത് മനോളോ മാർക്കെസാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയുടെ പരിശീലകനും അദ്ദേഹം തന്നെയാണ്.അദ്ദേഹത്തിന് കീഴിൽ ഇന്ത്യ ഇതുവരെ കളിച്ചിട്ടില്ല.വരുന്ന സെപ്റ്റംബർ മാസത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ […]