ഇത് വേദനാജനകം,പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും: ബ്ലാസ്റ്റേഴ്സ് കോച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുകൊണ്ടാണ് തുടങ്ങിയിട്ടുള്ളത്. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കോട്ടാലിന്റെ അസിസ്റ്റിൽ നിന്നും ജീസസ് ജിമിനസാണ് നേടിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന ഒന്നാണ്. പ്രകടനവും മോശമായിരുന്നു എന്നത് ആരാധകരുടെ നിരാശ വർദ്ധിപ്പിക്കുന്ന കാര്യമാണ്.ഈ തോൽവി വളരെയധികം വേദനാജനകമാണ് എന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ മത്സരശേഷം തുറന്ന് പറഞ്ഞിട്ടുണ്ട്. പൂർവാധികം ശക്തിയോടുകൂടി […]