ഈസ്റ്റ് ബംഗാൾ താരത്തിന് റെഡ് കാർഡ്,കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഉണ്ടാവില്ല!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ 2 മത്സരങ്ങളായിരുന്നു നടന്നിരുന്നത്.ആദ്യ മത്സരത്തിൽ ഒഡീഷയും ചെന്നൈയിനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ്സിയും ഈസ്റ്റ് ബംഗാളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരു വിജയിച്ചു. മത്സരത്തിന്റെ ആദ്യപകുതിയിൽ വിനിത് വെങ്കിടേഷ് നേടിയ ഗോളാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. എന്നാൽ ഈ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ താരമായ ലാൽചുങ്ങുങ്ങക്ക് റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ 87 മിനിട്ടിലാണ് […]

ലൂണക്ക് പുറമേ നോഹയുമുണ്ട്,കൂടാതെ കോയെഫിനും ഡ്രിൻസിച്ചിനും പ്രത്യേക പരിശീലനം: സെറ്റ് പീസ് പരിശീലകൻ പറയുന്നു!

കഴിഞ്ഞ കുറെ സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസുകൾ ഒരു പ്രശ്നമാണ്. ഒരുപാട് സെറ്റ് പീസ് അവസരങ്ങൾ ലഭിക്കാറുണ്ടെങ്കിലും അതൊന്നും കൃത്യമായി ഗോളാക്കി മാറ്റിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിക്കാറില്ല.അഡ്രിയാൻ ലൂണ മാത്രമാണ് സെറ്റ് പീസിന്റെ കാര്യത്തിൽ ഒരല്പമെങ്കിലും തിളങ്ങുന്നത്. അതേസമയം സെറ്റ് പീസിൽ ഗോളുകൾ വഴങ്ങുന്നത് ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. ബ്ലാസ്റ്റേഴ്സിനെതിരെ ലഭിക്കുന്ന സെറ്റ് പീസുകളിൽ പലതും എതിരാളികൾ മുതലെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പുതിയ പരിശീലക സംഘത്തെ നിയമിച്ചപ്പോൾ പുതിയ ഡിപ്പാർട്ട്മെന്റ് […]

മൂന്ന് താരങ്ങൾ ഇല്ല,ഐഎസ്എല്ലിനുള്ള ഒഫീഷ്യൽ സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണലെ ആദ്യ മത്സരത്തിനു വേണ്ടി നാളെ കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.പഞ്ചാബ് എഫ്സിയാണ് ആദ്യം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്. ആരാധകരുടെ പിന്തുണയിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഒരു മികച്ച വിജയം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ഐഎസ്എല്ലിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഇപ്പോൾ ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 3 താരങ്ങളാണ് ഈ സ്‌ക്വാഡിൽ ഇടം നേടാത്തത്. ഓസ്ട്രേലിയൻ […]

കയ്യടി നൽകാം കേരള ബ്ലാസ്റ്റേഴ്സിന്,താരങ്ങൾ കൈപ്പിടിച്ചിറങ്ങുക വയനാട് ദുരിതബാധിതരായ കുട്ടികളുമായി!

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നാളെയാണ് നടക്കുക.കൊച്ചിയിൽ വെച്ച് കൊണ്ട് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. നാളെ വൈകിട്ട് 7:30നാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യം മത്സരത്തിന് കിക്കോഫ് നടത്തുക. സ്വന്തം ആരാധകരുടെ മുന്നിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഒരു വിജയ തുടക്കം ലഭിക്കുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഇതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ ഫോർ വയനാട് എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. അതായത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ […]

ജീസസ് മോഹൻ ബഗാനെ നിരസിച്ചു,നടന്നത് എന്ത്?

കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.ഗോൾഡൻ ബൂട്ട് ജേതാവായ താരത്തിന്റെ പോക്ക് ആരാധകർക്കിടയിൽ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിരുന്നു.അന്ന് മുതൽ ഒരു പകരക്കാരനെ അന്വേഷിച്ച് നടക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിരുന്നത്.ആ അന്വേഷണം ഏകദേശം മൂന്ന് മാസത്തോളം നീണ്ടു പോവുകയായിരുന്നു.ഏറ്റവും ഒടുവിൽ സ്പാനിഷ് സ്ട്രൈക്കറായ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. വളരെയധികം പരിചയസമ്പത്തുമായാണ് താരം കടന്നുവരുന്നത്.യൂറോപ്പിലും അമേരിക്കയിലും കളിച്ച് പരിചയമുള്ള താരമാണ് ജീസസ്.ഏറ്റവും ഒടുവിൽ ഗ്രീസിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. […]

ഒരു വിന്നിംഗ് ടീമിന് എന്തൊക്കെയാണ് ആവശ്യം?അക്കമിട്ട് നിരത്തി സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത് എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അനുകൂലമായ കാര്യമാണ്.പക്ഷേ പഞ്ചാബിനെ ഒരിക്കലും എഴുതിത്തള്ളാനോ വിലകുറച്ച് കാണാനോ സാധിക്കില്ല. ഡ്യൂറന്റ് കപ്പിൽ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.സമീപകാലത്ത് ഏറെ പുരോഗതി കൈവരിക്കാൻ പഞ്ചാബിന് കഴിഞ്ഞിട്ടുണ്ട്.ഡ്യൂറന്റ് കപ്പിൽ അത് വ്യക്തമായതുമാണ്. എന്നിരുന്നാലും ആരാധകരുടെ പിന്തുണയിൽ സ്വന്തം മൈതാനത്തിൽ വിജയിച്ച കയറാൻ കഴിയും എന്ന് ശുഭാപ്തി വിശ്വാസത്തിലാണ് […]

വിമർശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു? തന്റെ ജോലി വ്യക്തമാക്കി പ്രീതം കോട്ടാൽ!

കഴിഞ്ഞ സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ പ്രതിരോധനിരതാരമായ പ്രീതം കോട്ടാലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ സെന്റർ ബാക്ക് പൊസിഷനിലും വിങ്‌ ബാക്ക് പൊസിഷനിലും അദ്ദേഹം കളിച്ചിട്ടുണ്ട്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തിന് കഴിഞ്ഞ സീസണിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. കോട്ടാൽ ക്ലബ്ബിനകത്ത് ഹാപ്പി അല്ലെന്നും തന്റെ മുൻ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്നുമുള്ള റൂമറുകൾ സജീവമായിരുന്നു.ട്രാൻസ്ഫർ ജാലകം അടച്ചിട്ടു പോലും അത്തരത്തിലുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു.പക്ഷേ പിന്നീട് അത് […]

എന്തായിരിക്കും ഫോർമേഷൻ? പരിക്കുകൾ വല്ലതും ഉണ്ടോ? സ്റ്റാറേ വ്യക്തമാക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുകയാണ്.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.ഡ്യൂറന്റ് കപ്പിൽ രണ്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു.എന്നാൽ അന്ന് സമനിലയായിരുന്നു ഫലം.പക്ഷേ വിജയം മാത്രമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ സ്റ്റാറേയുടെ കീഴിലുള്ള ആദ്യത്തെ ഐഎസ്എൽ മത്സരം കൂടിയാണ് ഇത്.അതുകൊണ്ടുതന്നെ ഏതൊക്കെ വിധം തന്ത്രങ്ങളായിരിക്കും അദ്ദേഹം പ്രയോഗിക്കുക എന്നത് അറിയേണ്ട കാര്യമാണ്.ജീസസ് ജിമിനസ്,കോയെഫ് എന്നീ വിദേശ താരങ്ങളെ ഈ […]

Suiiii.. മുംബൈ സിറ്റിയുടെ തിരിച്ചടി,കരുത്തർ ബലാബലം തന്നെ!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം സമനിലയിൽ കലാശിച്ചിട്ടുണ്ട്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. ആവേശഭരിതമായ ഒരു മത്സരം തന്നെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന മുംബൈ സിറ്റി രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് തിരിച്ചുവരുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുംബൈ സിറ്റി ചില മുന്നേറ്റങ്ങൾ നടത്തി.എന്നാൽ ഒമ്പതാം മിനിറ്റിൽ തന്നെ […]

ഈ ബാഡ്ജിന് വേണ്ടി ഫൈറ്റ് ചെയ്യണം: താരങ്ങൾക്ക് കൃത്യമായ നിർദ്ദേശവുമായി പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസൺ ആരംഭിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ്.ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം നടക്കുന്നത്. എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. എന്നാൽ 50% കപ്പാസിറ്റി മാത്രമാണ് കൊച്ചി സ്റ്റേഡിയത്തിൽ ഉണ്ടാവുക. സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണമാണ് ആദ്യ മത്സരത്തിന്റെ കപ്പാസിറ്റി കുറച്ചിട്ടുള്ളത്. പുതിയ സീസണിൽ പുതിയ പ്രതീക്ഷകളോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ മാത്രമാണ് ലഭിച്ചത്.കൂടാതെ ട്രാൻസ്ഫർ ജാലകവും ആരാധകരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു മികച്ച തുടക്കം ലഭിച്ചിട്ടില്ലെങ്കിൽ തീർച്ചയായും ആരാധകരുടെ […]