കൊച്ചി സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി വെട്ടി കുറച്ചു, ഔദ്യോഗിക തീരുമാനം അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരം കൊച്ചിയിൽ വെച്ചുകൊണ്ടാണ് നടക്കുന്നത്.മറ്റന്നാൾ അഥവാ ഞായറാഴ്ചയാണ് ഈ മത്സരം അരങ്ങേറുക.കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.പഞ്ചാബ് എഫ്സിയാണ്.മത്സരത്തിൽ ഒരു മികച്ച പ്രകടനവും വിജയവും ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. മികയേൽ സ്റ്റാറേക്ക് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഐഎസ്എൽ മത്സരം കൂടിയാണ് ഇത്.ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഈ ട്രാൻസ്ഫർ ജാലകത്തിലും ആരാധകരെ ക്ലബ്ബ് നിരാശപ്പെടുത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതിഷേധങ്ങൾ തണുപ്പിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു വിജയം അനിവാര്യമാണ്. തിരുവോണ നാളിലാണ് […]