എന്താണ് ബ്ലാസ്റ്റേഴ്സിലെ റോൾ? നിരവധി പൊസിഷനുകളിൽ കളിച്ച കോയെഫ് വ്യക്തമാക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് വിദേശ താരങ്ങളെയാണ് പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഏറ്റവും ആദ്യം മുന്നേറ്റ നിരയിലേക്ക് നോവ സദോയിയെ കൊണ്ടുവന്നു. പിന്നീടാണ് ഫ്രഞ്ച് ഡിഫൻഡറായ അലക്സാൻഡ്രെ കോയെഫിനെ കൊണ്ടുവന്നത്. ഏറ്റവുമൊടുവിൽ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു. കൂടാതെ അഡ്രിയാൻ ലൂണ,ക്വാമെ പെപ്ര,ജോഷുവ സോറ്റിരിയോ,മിലോസ് ഡ്രിൻസിച്ച് എന്നിവരും വിദേശ താരങ്ങളായിക്കൊണ്ട് ഉണ്ട്. ഇങ്ങനെ 7 വിദേശ താരങ്ങളാണ് ഇത്തവണത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ ഉള്ളത്. 32 വയസ്സുള്ള കോയെഫ് […]