തിരിച്ചടികൾ എന്നെ ശക്തനാക്കും: തിരിച്ചുവരവിൽ സച്ചിൻ പറഞ്ഞത്
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ച ആദ്യത്തെ നാലു മത്സരങ്ങളിലും ഗോൾവല കാത്തത് മലയാളി താരമായ സച്ചിൻ സുരേഷായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് പരിക്കേറ്റു. തുടർന്ന് സോം കുമാർ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാക്കുകയായിരുന്നു. അവസാനത്തെ നാല് മത്സരങ്ങളിലും സോം കുമാറായിരുന്നു ഗോൾപോസ്റ്റിൽ ഉണ്ടായിരുന്നത്. ഇത്തവണ രണ്ട് ഗോൾകീപ്പർമാരും മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. പറയാൻ കാരണം ഇരുവരും വ്യക്തിഗത പിഴവുകൾ വരുത്തി വെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരുവർക്കും ഒരുപാട് വിമർശനങ്ങളും ഏൽക്കേണ്ടി വരുന്നു.4 മത്സരങ്ങൾ കളിച്ച സച്ചിൻ സുരേഷ് […]