എല്ലാ മത്സരങ്ങളും വിജയിച്ച് കിരീടം നേടണം, ഇതുപോലെയുള്ള ആരാധകർ ഉണ്ടാകുമ്പോൾ പ്രതീക്ഷകൾ വലുതായിരിക്കും:സ്റ്റാറെ
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പ്രഖ്യാപനം ഇന്നലെ കൊച്ചിയിലെ ലുലു മാളിൽ വച്ചുകൊണ്ട് അരങ്ങേറിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.ഇനി ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യമത്സരത്തിനു വേണ്ടിയാണ് കളിക്കളത്തിലേക്ക് ഇറങ്ങുക. സെപ്റ്റംബർ പതിനഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്നലെ വലിയ ഒരു ആരാധക കൂട്ടം തന്നെ കൊച്ചി ലുലു മാളിൽ ഉണ്ടായിരുന്നു. ആരാധകർ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെ ആരാധകരോട് […]