എന്തുകൊണ്ടാണ് ഫ്രഡിയുടെ കോൺട്രാക്ട് പുതുക്കിയതെന്ന് വിശദീകരിച്ച് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ്!
പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സുള്ളത്. ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന പതിനഞ്ചാം തീയതി കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.മത്സരത്തിൽ ക്ലബ്ബ് വിജയിച്ചു കൊണ്ട് തുടങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലായിരുന്നു മധ്യനിരയിലേക്ക് ഇന്ത്യൻ സാന്നിധ്യമായ ഫ്രഡിയെ കൊണ്ടുവന്നിരുന്നത്. ഇതുവരെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ […]