വുക്മനോവിച്ചിന്റെ താരപരിവേഷം ബാധ്യതയാകുമോ? ഉത്തരം നൽകി സ്റ്റാറെ!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ 3 സീസണും കളിച്ചത് പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ കീഴിലാണ്.മികച്ച രൂപത്തിൽ ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തിയിട്ടുണ്ട്. പക്ഷേ ഒരു കിരീടം പോലും ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് തിരിച്ചടിയാവുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്നും ഇവാനെ മാറ്റിയത്. സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയുടെ കീഴിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. […]