ഞാൻ ഈ പ്രോസസ്സിൽ വിശ്വസിക്കുന്നു: മാനേജ്മെന്റിനെയും സ്പോർട്ടിംഗ് ഡയറക്ടറെയും പിന്തുണച്ച് കോച്ച്
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും സ്പോർട്ടിംഗ് ഡയറക്ടർക്കും മാനേജിംഗ് ഡയറക്ടർക്കും സമീപകാലത്ത് ഏൽക്കേണ്ടി വന്ന വിമർശനങ്ങൾ ഏറെയാണ്. പ്രധാനമായും ട്രാൻസ്ഫറിന്റെ കാര്യത്തിലാണ് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്. ആരാധകർ ആഗ്രഹിച്ച പോലെയുള്ള സൈനിങ്ങുകൾ ഒന്നും തന്നെ നടന്നിട്ടില്ല. പ്രത്യേകിച്ച് ഡൊമസ്റ്റിക്ക് സൈനിങ്ങുകളുടെ കാര്യത്തിലാണ് ആരാധകർക്ക് വലിയ നിരാശയുള്ളത്. ഇന്ത്യൻ താരങ്ങൾ കളിക്കുന്ന പല പൊസിഷനുകളും വളരെ പരിതാപകരമാണ് എന്നാണ് ആരാധകർ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച ഇന്ത്യൻ താരങ്ങളെ ക്ലബ്ബ് കൊണ്ടുവരുമെന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല എന്നുള്ളത് […]