ഇല്ല..ഇനി അത് നടക്കില്ല..മോഹൻ ബഗാൻ സത്യം തിരിച്ചറിഞ്ഞു!

സമ്മർ ട്രാൻസ്ഫർ വിൻഡോ അടച്ചതിനുശേഷവും ബ്ലാസ്റ്റേഴ്സിൽ ഒരു ട്രാൻസ്ഫർ നടന്നേക്കാം എന്ന് റൂമറുകൾ ഉണ്ടായിരുന്നു. അതായത് ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് തന്നെ പോവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കി ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനിലേക്ക് പോകാൻ അനുവദിക്കും. പകരം മോഹൻ ബഗാൻ അവരുടെ സൂപ്പർ താരമായ ദീപക് ടാൻഗ്രിയുടെ കോൺട്രാക്ട് റദ്ദാക്കും. അങ്ങനെ താരം ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യും. ഇതായിരുന്നു വാർത്തകളിൽ ഉണ്ടായിരുന്നത്. […]

ഇവാൻ കഴിഞ്ഞ അദ്ധ്യായം: ഡയറക്ടർ നിഖിൽ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് സീസണുകളിലും പരിശീലിപ്പിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്. അദ്ദേഹത്തിന് കീഴിൽ മികച്ച രൂപത്തിൽ തന്നെയാണ് ക്ലബ്ബ് കളിച്ചിട്ടുള്ളത്. പക്ഷേ കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്തത് നിരാശ ഉണ്ടാക്കുന്ന കാര്യമായിരുന്നു.അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്.ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.പക്ഷേ ഐഎസ്എല്ലിൽ ടീമിനെ നല്ല രൂപത്തിൽ നയിക്കാൻ ഈ പരിശീലകന് സാധിക്കും എന്നാണ് […]

പുതിയ താരങ്ങളെ എത്തിക്കും :ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പുമായി ഡയറക്ടർ നിഖിൽ!

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരെ ഏറ്റവും കൂടുതൽ നിരാശരാക്കിയ ഒരു സമ്മർ ട്രാൻസ്ഫർ ജാലകമാണ് ഇപ്പോൾ കടന്നു പോകുന്നത്. 3 വിദേശ താരങ്ങളുടെ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് നടത്തി എന്നുള്ളത് ശരിയാണ്. പക്ഷേ ആരാധകർ ആഗ്രഹിച്ച പോലെയുള്ള താരങ്ങൾ വന്നിട്ടില്ല.മാത്രമല്ല പല പൊസിഷനുകളും ഇപ്പോൾ ദുർബലമാണ്.ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങൾ ഒക്കെയും ശരാശരി താരങ്ങൾ മാത്രമാണ്. കൂടുതൽ പൊസിഷനുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിരന്തരം ആരാധകർ ഉന്നയിക്കുന്നതാണ്.ഡിഫൻസീവ് മിഡ്ഫീൽഡർ,റൈറ്റ് വിങ്ങ്, വിംഗ് ബാക്ക് പൊസിഷനുകൾ എന്നിവയൊക്കെ ആരാധകർക്ക് ആശങ്ക നൽകുന്നതാണ്. […]

5 താരങ്ങൾ ക്ലബ്ബ് വിട്ടു, സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ വിൻഡോ നേരത്തെ ക്ലോസ് ചെയ്തിരുന്നു.ഒരുപാട് ട്രാൻസ്ഫറുകൾ ഇത്തവണ നടന്നിട്ടുണ്ട്. പല താരങ്ങളും ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ചില താരങ്ങളെ ക്ലബ്ബിലേക്ക് എത്തിക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. എന്നാൽ ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള സൈനിങ്ങുകൾ നടക്കാത്തതിൽ കടുത്ത നിരാശരാണ്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ലോൺ അപ്ഡേറ്റ് നൽകിയിട്ടുണ്ട്. 5 താരങ്ങൾ ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിട്ടു എന്നുള്ള കാര്യം ബാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായിക്കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.കൂടുതൽ സമയവും അവസരവും ലഭിക്കാൻ വേണ്ടിയാണ് ഈ താരങ്ങളെ ലോണിൽ വിട്ടതെന്ന് […]

എല്ലാം നിയന്ത്രണത്തിലാണ്, ഇത് നേരത്തെ പ്ലാൻ ചെയ്തത്: ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിൽ വ്യക്തത വരുത്തി നിഖിൽ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബാധ്യസ്ഥരാണ് എന്ന സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു.അതിൽ പ്രധാനമായും ചൂണ്ടിക്കാണിച്ച ഒന്ന് ട്രെയിനിങ് ഫെസിലിറ്റി ആയിരുന്നു. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ പനമ്പിള്ളി നഗർ മൈതാനമായിരുന്നു പരിശീലനത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്.എന്നാൽ ഇത്തവണ സൂപ്പർ ലീഗ് കേരള ക്ലബ്ബുകൾ അത് എടുത്തു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലന മൈതാനം തൃപ്പൂണിത്തറയിൽ നിർമ്മിക്കുന്നു എന്നായിരുന്നു റൂമറുകൾ. എന്നാൽ അതിന്റെ നിർമ്മാണം മന്ദഗതിയിലാണ്,കൃത്യമായ ട്രെയിനിങ് ഫെസിലിറ്റികൾ […]

കിരീടം ലഭിച്ചിട്ടില്ലായിരിക്കാം, പക്ഷേ ഒന്നും നഷ്ടമായിട്ടില്ല: ആരാധകരോട് നിഖിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പ്രതിഷേധമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നടത്തിയത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്.ആരാധകർ ആഗ്രഹിക്കുന്ന രൂപത്തിലുള്ള സൈനിങ്ങുകൾ ഇത്തവണ ഉണ്ടായിട്ടില്ല.ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നേരത്തെ പുറത്തായി. നോർത്ത് ഈസ്റ്റ് കപ്പടിച്ചതോടെ ഒരു മേജർ ട്രോഫി പോലും ഇല്ലാത്ത ഏക ഐഎസ്എൽ ക്ലബ് ആയിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മാറി.ഇതൊക്കെ ആരാധകരുടെ രോഷം വർദ്ധിപ്പിക്കുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിനെതിരെയും മാനേജിംഗ് ഡയറക്ടർ ആയ നിഖിലിനെതിരെയും വലിയ വിമർശനങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്.ഇതിനെല്ലാം മറുപടി നൽകിക്കൊണ്ട് വലിയ ഒരു സ്റ്റേറ്റ്മെന്റ് അദ്ദേഹം ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. […]

അന്ന് നിങ്ങൾക്ക് നൽകിയത് ഫെയ്ക്ക് പ്രോമിസല്ല :തുറന്ന് പറഞ്ഞ് നിഖിൽ!

ഈ സീസണിന് മുൻപ് ഒരുപാട് വാഗ്ദാനങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവരുടെ മാനേജിംഗ് ഡയറക്ടറായ നിഖിൽ നൽകിയിരുന്നു. അതിലൊന്ന് വളരെ വേഗത്തിൽ സൈനിങ്ങുകൾ പൂർത്തിയാക്കി ഫുൾ സ്‌ക്വാഡിനെ തന്നെ ഡ്യൂറന്റ് കപ്പിൽ പങ്കെടുപ്പിക്കും എന്നുള്ളതായിരുന്നു. ക്ലബ്ബിന്റെ സീനിയർ സ്‌ക്വാഡ് തന്നെയായിരുന്നു ഡ്യൂറന്റ് കപ്പിൽ പങ്കെടുത്തിരുന്നത്. ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താക്കുകയും ചെയ്തു. സ്ട്രൈകർ സൈനിങ് നേരത്തെ പൂർത്തിയാക്കും എന്നുള്ള ഒരു വാഗ്ദാനം അദ്ദേഹം നൽകിയിരുന്നു. പക്ഷേ ആ വാഗ്ദാനം പാലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നുള്ളത് മാത്രമല്ല വളരെ […]

ബിസിനസ് മൈൻഡാണോ? ഒടുവിൽ തുറന്ന് പറഞ്ഞ് നിഖിൽ!

കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും നിരവധി വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായിട്ട് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ കടുത്ത രോഷം ഉയർത്തുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള വമ്പൻ സൈനിങ്ങുകൾ ഒന്നും നടന്നില്ല എന്നുള്ളത് തന്നെയാണ്.ജീക്സൺ സിങ്ങിനെ റെക്കോർഡ് തുകക്ക് വിറ്റിട്ടും ആ ട്രാൻസ്ഫർ ഫീ കൃത്യമായ രൂപത്തിൽ മാർക്കറ്റിൽ ഉപയോഗപ്പെടുത്തിയില്ല എന്നാണ് ആരാധകരുടെ ആരോപണങ്ങൾ. കൂടാതെ സ്ട്രൈക്കർ സൈനിങ് വൈകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇതിനൊക്കെ പുറമേ നോർത്ത് ഈസ്റ്റ് കൂടി കപ്പടിച്ചതോടെ കിരീടമില്ലാത്ത […]

this isn’t going to age well : ട്രോളുകളിൽ പ്രതികരിച്ച് നിഖിൽ!

കഴിഞ്ഞ ജൂൺ 25 ആം തീയതി ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ വിമർശിച്ചു കൊണ്ടായിരുന്നു ആ പോസ്റ്റ്.ദിമിയുടെ പകരക്കാരനെ സൈൻ ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു ആ പോസ്റ്റ് ഉണ്ടായിരുന്നത്. എന്നാൽ അത് ഷെയർ ചെയ്തു കൊണ്ട് ബ്ലാസ്റ്റേഴ്സ് ഡയറക്ടറായ നിഖിൽ ഒരു പ്രതികരണം രേഖപ്പെടുത്തിയിരുന്നു.this isn’t going to age well എന്നായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ഇതിന് അധികം പ്രായമാകില്ല എന്നാണ് ഈ ക്യാപ്ഷന്റെ അർത്ഥം വരുന്നത്. അതായത് ഉടൻതന്നെ […]

ചാരുകസേരയിലെ യോദ്ധാക്കൾ: നിഖിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിച്ചുവെന്ന ആരോപണം ശക്തം!

സമീപകാലത്ത് വലിയ വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം ആരാധകർ ആഗ്രഹിക്കുന്നത് പോലെയുള്ള സൈനിങ്ങുകൾ ക്ലബ്ബ് നടത്തിയില്ല എന്നുള്ളതാണ്.കൂടാതെ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്തായി. ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതകളില്ല. കൂടാതെ ഐഎസ്എല്ലിൽ കിരീടം ഇല്ലാത്ത ഏക ക്ലബ്ബ് ആയിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മാറുകയും ചെയ്തു. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷം പതിന്മടങ്ങ് വർദ്ധിച്ചത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജിംഗ് ഡയറക്ടറായ നിഖിൽ ഇതിനെല്ലാം കൃത്യമായ മറുപടികൾ നൽകിയിട്ടുണ്ട്. […]