നമ്മൾ ഒരു ശക്തമായ ടീമാണെന്ന് ആരാധകർ വിശ്വസിക്കണം: സൈനിങ്ങുകളെ കുറിച്ച് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പ്രതീക്ഷിച്ചപോലെ മികച്ച താരങ്ങളെ എത്തിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.ജീക്സൺ ഉൾപ്പെടെയുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൈവിടുകയും ചെയ്തു. 3 വിദേശ താരങ്ങളുടെ സൈനിങ് ആണ് എടുത്തു പറയാൻ സാധിക്കുന്നത്. മികച്ച ഡൊമസ്റ്റിക്ക് സൈനിങ്ങുകൾ നടത്താത്തതിൽ ആരാധകർക്ക് ക്ലബ്ബിനോട് കടുത്ത എതിർപ്പുണ്ട്. ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസിന് വ്യാപക വിമർശനങ്ങളാണ് ഏൽക്കേണ്ടി വരുന്നത്. സ്ട്രൈക്കറുടെ സൈനിങ്ങ് വൈകിയത് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ പ്ലാനുകളെയും തകിടം മറിച്ചു എന്നാണ് […]

ആരാധകരുമായി തുറന്ന ചർച്ചയുണ്ടാകും: ഒടുവിൽ പ്രതികരിച്ച് നിഖിൽ!

കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപകാലത്തെ പ്രവർത്തനങ്ങളിൽ ആരാധകർ കടുത്ത നിരാശരാണ്. പ്രത്യേകിച്ച് ഈ സീസണിൽ ഒരുക്കങ്ങളിലാണ് ആരാധകർ വലിയ നിരാശയും ദേഷ്യവും പ്രകടിപ്പിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ മഞ്ഞപ്പട വരെ ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്ത് വന്നിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബാധ്യസ്ഥരാണ് എന്നായിരുന്നു മഞ്ഞപ്പട പറഞ്ഞിരുന്നത്. സമീപകാലത്തെ ഒരുപാട് സൂപ്പർ താരങ്ങളെ വിറ്റഴിച്ചു,പകരം മികച്ച താരങ്ങളെ എത്തിക്കാൻ കഴിഞ്ഞില്ല, ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല,ഡ്യൂറൻഡ് കപ്പിലെ മോശം പ്രകടനം,ബ്ലാസ്റ്റേഴ്സ് കിരീടമില്ലാത്ത ഏക ടീമായി മാറി, ഇതൊക്കെ […]

എന്തെങ്കിലുമൊക്കെ നടക്കുകയാണെങ്കിൽ ഇന്ന് നടക്കണം,കാരണം ISL ഡെഡ്ലൈൻ നിശ്ചയിച്ചു കഴിഞ്ഞു!

ഇന്ത്യയിലെ സമ്മർ ട്രാൻസ്ഫർ ജാലകം കഴിഞ്ഞ മാസത്തോടുകൂടി അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബുകൾ തമ്മിലുള്ള ട്രാൻസ്ഫറുകൾ അവസാനിച്ചിട്ടുണ്ട്.ഇനി അത് സാധ്യമാവില്ല. പക്ഷേ ഫ്രീ ഏജന്റുമാരായ താരങ്ങളെ സൈൻ ചെയ്യാനുള്ള അവസരം ഇതുവരെ ക്ലബ്ബുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ അത് ഇന്നത്തോടുകൂടി അവസാനിക്കുകയാണ്. എന്തെന്നാൽ ഐഎസ്എൽ ഡെഡ്ലൈൻ നിശ്ചയിച്ചു കഴിഞ്ഞു. ഓരോ ക്ലബ്ബുകളും അവരുടെ ഫൈനൽ സ്‌ക്വാഡ് ഇന്നത്തെ ദിവസം അവസാനിക്കുന്നതിനു മുൻപ് ഐഎസ്എൽ അധികൃതർക്ക് കൈമാറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അതിനു മുന്നോടിയായി എല്ലാം ട്രാൻസ്ഫറുകളും ക്ലബ്ബുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഈ അവസാന മണിക്കൂറുകളിൽ […]

വൻ ട്വിസ്റ്റ്? ടാൻഗ്രിയുടെ കോൺട്രാക്ട് മോഹൻ ബഗാൻ റദ്ധാക്കി,താരം ബ്ലാസ്റ്റേഴ്സിലേക്ക്?

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചുവെങ്കിലും ചില നീക്കങ്ങൾ നടത്താനുള്ള സമയം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതായത് ഏത് ക്ലബ്ബുകൾക്ക് വേണമെങ്കിലും ഫ്രീ ഏജന്റുമാരായ താരത്തെ ഇപ്പോഴും സൈൻ ചെയ്യാം.ഐഎസ്എല്ലിന് സ്‌ക്വാഡ് നൽകേണ്ട അവസാനത്തെ ദിവസം ഇന്നാണ്. അതായത് ഇന്നത്തോടുകൂടി എല്ലാ ക്ലബ്ബുകളും തങ്ങളുടെ ട്രാൻസ്ഫറുകൾ പൂർത്തിയാക്കിയിരിക്കണം. പ്രീതം കോട്ടാൽ മോഹൻ ബഗാനിലേക്ക് തിരികെ പോകുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സജീവമാകുന്നുണ്ട്. എന്നാൽ എങ്ങനെയാണ് താരത്തെ കൈമാറുന്നത് എന്നുള്ളത് വ്യക്തമല്ല. എന്തെന്നാൽ ട്രാൻസ്ഫർ തുകയോ താരങ്ങളെ ഉൾപ്പെടുത്തി […]

ഒന്നുകിൽ മര്യാദക്ക് നടത്തൂ, അല്ലെങ്കിൽ വേറെ ആർക്കെങ്കിലും വിൽക്കൂ: മാനേജ്മെന്റിനെതിരെ കടുത്ത പ്രതിഷേധം!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തി കൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ നേരത്തെ തന്നെ ക്ലബ്ബ് പുറത്താക്കുകയായിരുന്നു.ഇതോടെ കന്നിക്കിരീടത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു കിരീടം പോലും നേടാത്ത ക്ലബ് ആയിക്കൊണ്ട് അവശേഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ്. ഇത് ആരാധകരെ വല്ലാത്ത ദേഷ്യം പിടിപ്പിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പോളിസികളിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് മഞ്ഞപ്പട ഒരു വലിയ സ്റ്റേറ്റ്മെന്റ് […]

കേരള ബ്ലാസ്റ്റേഴ്സ് എന്ന് തിരികെയെത്തും? സൂചനകൾ പുറത്ത്!

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ പ്രീ സീസൺ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത്.മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. പിന്നീട് ഡ്യൂറൻഡ് കപ്പിന് വേണ്ടി ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തി.ആരാധകരെ നിരാശപ്പെടുത്തുക മാത്രമാണ് ക്ലബ്ബ് ചെയ്തിട്ടുള്ളത്. ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടുകൊണ്ട് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്തു. പക്ഷേ കൊച്ചിയിലേക്ക് മടങ്ങാൻ അവർ തയ്യാറായിരുന്നില്ല,കൊൽക്കത്തയിൽ തന്നെ തുടരുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. എന്തെന്നാൽ കൊച്ചിയിലെ പനമ്പിള്ളി നഗർ ട്രെയിനിങ് ഗ്രൗണ്ട് കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമായിരുന്നു.സൂപ്പർ ലീഗ് കേരള ക്ലബ്ബുകളാണ് അത് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ […]

പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സ് വിട്ടു?

ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ വിൻഡോ അടച്ചിട്ടുണ്ടെങ്കിലും ഇനിയും ക്ലബ്ബുകൾക്ക് ട്രാൻസ്ഫർ നടത്താൻ സാധിക്കും. ട്രാൻസ്ഫറുകൾ ഇപ്പോഴും പൂർത്തിയായിട്ടില്ല എന്നുള്ള കാര്യം മാർക്കസ് മെർഗുലാവോ അറിയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ സൈൻ ചെയ്യുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.ഇതിനിടെ മറ്റൊരു താരം കൂടി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സമ്മറിൽ ആയിരുന്നു ഡിഫൻസിലേക്ക് ഇന്ത്യൻ സൂപ്പർതാരമായ പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.എന്നാൽ ക്ലബ്ബിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം മോഹൻ ബഗാനിലേക്ക് തിരികെ […]

പെപ്രക്കും സോറ്റിരിയോക്കും സംഭവിച്ചത് എന്ത്? മാർക്കസ് കൃത്യമായ അപ്ഡേറ്റ് നൽകി!

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ സൈനിങ്ങുകൾ ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു.ഇനിയും ചിലപ്പോൾ ഒന്ന് രണ്ട് സൈനിങ്ങുകൾ കൂടി നടന്നേക്കാം എന്നുള്ള റൂമറുകൾ ബാക്കിയാണ്. ഏതായാലും വലിയ ചലനങ്ങൾ ഒന്നും തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചിട്ടില്ല.പല പൊസിഷനുകളും ദുർബലമായി കിടക്കുകയാണ് എന്ന് തന്നെയാണ് ആരാധകർ ആരോപിക്കുന്നത്. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന മണിക്കൂറുകളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു വിദേശ താരങ്ങളെ ഒഴിവാക്കാൻ വേണ്ടി ശ്രമിച്ചിരുന്നു എന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.പെപ്രയെ ലോൺ അടിസ്ഥാനത്തിൽ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു.ജോഷുവ സോറ്റിരിയോയുടെ […]

ക്ഷമ നശിച്ചു,സ്നേഹം അവശേഷിക്കുന്നുണ്ട്: ആഞ്ഞടിച്ച് ആരാധകൻ!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോഹൻ ബഗാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.പെനാൽറ്റി ഷൂട്ടൗട്ടിൽ മോഹൻ ബഗാന് തോൽപ്പിച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കിരീടം സ്വന്തമാക്കി.തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമാണ് നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. വളരെയധികം പാഷനോട് കൂടി പോരാടിയ അവർ അർഹിച്ച കിരീടം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. അവരുടെ പരിശീലകനായ ബെനാലിക്കും ഉടമസ്ഥനായ ജോൺ എബ്രഹാമിനും അർഹിച്ച കിരീടമാണ് ലഭിച്ചിട്ടുള്ളത്. നോർത്ത് ഈസ്റ്റ് കൂടി കിരീടം നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ഒറ്റക്കായി. […]

ഇന്ത്യയെ മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്സ്!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരെ അവകാശപ്പെടാൻ സാധിക്കുന്ന ക്ലബ്ബുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് ആണ് എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെയാണ്. സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിന് പുറത്തും സാമൂഹിക മാധ്യമങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ കരുത്ത് കാണിക്കാറുണ്ട്. പക്ഷേ അതിന് ക്ലബ്ബ് എന്ത് തിരികെ നൽകി എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ ആകെ 13 ക്ലബ്ബുകളാണ് ഉള്ളത്. […]