ഏറ്റവും കൂടുതൽ തിളങ്ങിയത് പോളണ്ടിൽ,ജീസസിന്റെ നേട്ടങ്ങൾ അറിയൂ!
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ നടത്തിയ സൈനിങ്ങ് വിദേശ സ്ട്രൈക്കറുടേതാണ്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. പല താരങ്ങൾക്ക് വേണ്ടിയും ശ്രമിച്ച് പരാജയപ്പെട്ടതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒടുവിൽ ജീസസ് ജിമിനസിൽ എത്തി ചേർന്നത്. കഴിഞ്ഞ സീസണിൽ ഗ്രീസിലായിരുന്നു താരം കളിച്ചിരുന്നത്. 30 വയസ്സുള്ള താരം രണ്ടു വർഷത്തെ കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്.മുന്നേറ്റനിരയിൽ എല്ലാ അർത്ഥത്തിലും നിറഞ്ഞ കളിക്കാൻ ഇദ്ദേഹത്തിന് കഴിയും എന്നുള്ളത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ കഴിവുള്ള […]