അവസാന ദിവസത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമായി ബ്ലാസ്റ്റേഴ്സ്!
ഇന്ത്യയിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഇന്നാണ്.ഇന്നത്തോടുകൂടി ട്രാൻസ്ഫർ മാർക്കറ്റ് ക്ലോസ് ചെയ്യും. അതുകൊണ്ടുതന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാക്കാൻ വേണ്ടിയുള്ള കഠിന ശ്രമങ്ങളിലാണ്.കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ വിദേശ സ്ട്രൈക്കറാണ് സ്വന്തമാക്കിയിട്ടുള്ളത്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു കഴിഞ്ഞു. എന്നാൽ കൂടുതൽ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ബംഗളൂരു എഫ്സിയുടെ റൈറ്റ് ബാക്ക് […]