ഒന്നും അവസാനിച്ചിട്ടില്ല, കേരള ബ്ലാസ്റ്റേഴ്സ് വീണ്ടുമൊരു സൈനിങ്ങ് നടത്തുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഒടുവിൽ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരു താരത്തെ സ്വന്തമാക്കി കഴിഞ്ഞു. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.എല്ലാ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 30കാരനായ താരം യൂറോപ്പിലും അമേരിക്കയിലും കളിച്ച് പരിചയമുള്ള താരമാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് ഒന്നോ രണ്ടോ സൈനിങ്ങുകൾ കൂടി നടത്തിയേക്കാം എന്നുള്ള റൂമറുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മുന്നേറ്റ നിരയിലേക്ക് ഒരു വിദേശ താരം കൂടി വരുമോ എന്നത് ആരാധകർ ഉറ്റു നോക്കുന്നുണ്ട്. […]