ബ്ലാസ്റ്റേഴ്സ് അടിയന്തരമായി നടത്തേണ്ട മാറ്റം എന്താണ്? ഒരു വിശകലനം!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിതാപകരമായ അവസ്ഥയിൽ ആരാധകർ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ ഉയർത്തുന്നത്. ക്ലബ്ബിന്റെ മാനേജ്മെന്റിനാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കുന്നത്.ഈ സീസൺ ആരംഭിക്കുന്നതിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ആരാധകർ തുറന്നു കാണിച്ചിരുന്നു. എന്നാൽ അതൊന്നും പരിഹരിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയ്യാറായിരുന്നില്ല. 11 മത്സരങ്ങൾ കളിച്ചിട്ട് കേവലം 11 പോയിന്റ്കൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഇനി പ്ലേ ഓഫ് യോഗ്യത നേടണമെങ്കിൽ ബ്ലാസ്റ്റേഴ്സ് നന്നായി വിയർക്കേണ്ടി വരും. വരുന്ന ജനുവരിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് […]