ഇത്ര പെട്ടെന്ന് ക്ലിക്ക് ആവുമെന്ന് കരുതിയിരുന്നില്ല: തുറന്ന് പറഞ്ഞ് നോഹ് സദോയി!
ഡ്യൂറൻഡ് കപ്പിൽ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. എന്തെന്നാൽ ക്വാർട്ടർ ഫൈനലിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു.പ്രകടനവും മോശമായിരുന്നു. അത് ആരാധകരെ വളരെയധികം ദേഷ്യം പിടിപ്പിച്ച ഒരു കാര്യമായിരുന്നു. രണ്ട് ദുർബല ടീമുകൾക്കെതിരെ ഗോൾ വർഷം നടത്തി എന്നത് ഒഴിച്ചാൽ പോസിറ്റീവായ ഒന്നും തന്നെ ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചിട്ടില്ല. അതേസമയം ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് പുതുതായി വന്ന നോഹ് സദോയി തന്നെയാണ്.രണ്ട് ഹാട്രിക്കുകൾ അദ്ദേഹം […]