ഹാപ്പി അല്ലേ? കേരള ബ്ലാസ്റ്റേഴ്സിന് ബംഗളൂരുവിന്റെ വക ട്രോളോട് ട്രോൾ!
ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിരവൈരികളായ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ജോർഹെ പെരേര ഡയസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. സുനിൽ ഛേത്രിയായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്. മത്സരത്തിൽ അർഹിച്ച തോൽവി തന്നെയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്. കാരണം മോശം പ്രകടനം തന്നെയാണ് ക്ലബ്ബ് കാഴ്ചവച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് ബംഗളൂരു […]